ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

പ്രതിരോധിക്കാം മാനവ
ഈ ഉലകിലാകെ
കൊറോണയാം മഹാമാരി
മർത്യരെ കാർന്നുതിന്നവേ
കൈ കോർത്തീടാം മാനുജാ
തുടച്ചുനീക്കാം ധരണിക്കപ്പുറം
തേടുന്നിതാ മാർഗരെന്നും
തേങ്ങുന്നിതാ ഹൃദയരെന്നും
ജാഗ്രത കൊള്ളുക മാനവരെ
സാന്ത്വനത്തിനായ് സർക്കാരിതാ
ചെറുത്ത്‌ നിൽപ്പാൻ കഴിവതുണ്ടോ
അടച്ചിടുന്നിതാ ലോക്ക് ഡൗണായി
ജനത കർഫൃുവും ഒന്നിച്ചു തന്നെ
പാലിച്ചിടുവീ അകലെ അകലെ
വേണ്ടതില്ല ഹസ്തദാനം
മുഖാവരണമെന്നത് നിത്യമാക്കു
രോഗപ്രതിരോധം സ്വായത്തമാക്കു

മിൻഹ ഫാത്തിമ കെ
5c ജി എച് എസ് കൊളപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത