ജി.എച്ച്. എസ്. എസ് കുടയത്തൂർ/അക്ഷരവൃക്ഷം/കൊറോണകാലത്തെ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ അനുഭവം
      കൊറോണക്കാലത്തെ ലോക ഡൗൺ കുറച്ച് സങ്കടങ്ങളും അതിലേറെ സന്തോഷവും നൽകി .വിഷമം ഇപ്പോഴും ഉണ്ട് .പരീക്ഷ മുഴുവനും എഴുതാൻ പറ്റിയില്ല .കൂട്ടുകാരെയും ടീച്ചേഴ്സ്നേയും കാണാൻ പറ്റുകയില്ല. ഏറ്റവും സങ്കടം ഓശാന ഞായറാഴ്ച പള്ളിയിൽ പോയി കുരുത്തോല വാങ്ങിയില്ല .പെസഹ അപ്പം ഉണ്ടാക്കാൻ പറ്റിയീല്ല .ഈസ്റ്ററിനും വിഷുവിനും ഞങ്ങൾക്ക് പുത്തനുടുപ്പ് എടുത്തു തരുന്നതാണ്. അതുമില്ല. ആദ്യം ഒക്കെ എല്ലാരും പറയുന്നത് കേട്ട് ചെറിയ പേടിയുണ്ടായിരുന്നു .  കൊറോണ പടർന്നുപിടിക്കുന്നു. ഈ വൈറസ് പടരുന്നത് കൈകളിൽ കൂടിയും ശ്രവങ്ങളിൽ കൂടിയും ആണെന്ന് അറിഞ്ഞത് മുതൽ അച്ഛനുമമ്മയും ഞങ്ങളോട് പറഞ്ഞു സോപ്പിട്ട് കൈ കഴുകണം .പുറത്തുള്ളവരോട് സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കണമെന്നും പുറത്തിറങ്ങേണ്ട ഇറങ്ങിയാൽ മാസ്സ് ധരിക്കണമെന്നും .ഞാനും അനിയനും ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകി .പക്ഷേ സാധാരണ ഒരു സന്തോഷം ആയിരുന്നു ഈ ദിവസങ്ങളിൽ. ഞാനും അനിയനും അമ്മയും അച്ഛനും ഒരുമിച്ചിരുന്നു ടി വി കാണുന്നതും സംസാരിക്കുന്നതും .അമ്മയെ അടുക്കളയിൽ സഹായിക്കുന്നതും ചെടികൾ നടുന്നതും. അതുപോലെതന്നെ കാപ്പി കുടിക്കുന്നതും ചോറുണ്ണുന്നതും ഒക്കെ .അല്ലാത്തപ്പോൾ രാത്രിയിലാണ് ഞങ്ങൾക്ക് ഒന്നിച്ചിരിക്കാൻ സമയം കിട്ടുന്നത് .അതുകൊണ്ട് ഞങ്ങൾക്ക് എന്ത് സന്തോഷമാണ് .നാളെ വിഷുവാണ്. പിള്ളേർക്ക് കൈനീട്ടം കൊടുക്കാൻ പോലും ഇല്ല ഒന്നുമില്ലല്ലോ എന്ന് അമ്മ പറയുന്നത് കേട്ടു .ചില്ലറയെങ്കിലും അമ്മയുടെ കയ്യിൽ കാണുമായിരിക്കും. എന്നാലും ഈ കൊറോണയുടെ കാര്യം അല്ലേ ?
ടോണ ടോമി
5A ജി.എച്ച്.എസ്.എസ്.കുടയത്തൂർ
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം