പ്രകൃതിയാകുന്ന അമ്മയെ
നീറുന്ന നെഞ്ചോടെ
ഞാൻ കണ്ടു
തണലേകും മരങ്ങളില്ല
വർണ്ണമനോഹരമായ പൂക്കളില്ല
മരങ്ങളും ചെടികളും ജീവജാലങ്ങളും
നിറഞ്ഞൊരീ മലനിരകൾ
ഇന്ന് വെറും മരുഭൂമിയായി.
പ്രകൃതിതൻ കണ്ണീരുകാൺകെ
നീറുന്നെൻ നെഞ്ചകം
വീണ്ടെടുക്കണം
വീണ്ടുവിചാരത്തോടെ
നമുക്കീ പ്രകൃതിയെ
വിത്തുകൾ നടാം
തളിരണിയിക്കാം പ്രകൃതിയെ.