ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം

എത്ര മനോഹരമായാണ്
നാം ചിരിക്കുന്നത്.
സൗഹൃദങ്ങളിൽ,
സാന്ത്വനങ്ങളിൽ
കൈ ചേർത്തുവെച്ച്;

ഹേയ് ;
എന്തിനു കൈകൾ
ചേർത്തുവെച്ചത്
പണ്ടു തൊട്ടേ ഹൃദയങ്ങളല്ലേ ..
മനമിതിലിന്നും
ഊട്ടി വളർത്തുന്നില്ലേ

മരിച്ചു വീഴാത്ത ദയാവായ്പ്പിനെ .
പോരാടണം, വെളിവേ കണം.
അകലണം നാം
അകലാതിരിക്കാൻ
ഇരുമ്പു തോൽക്കുന്ന
സഹനമുണ്ട് കൂടെ.
ശിക്ഷയാണിത്.
അമ്മയുടെ ശിക്ഷണമാണിത്.

കര കയറും
അറിവോടെ ,അലിവോടെ
വെളിച്ചം വിതറും.
ഇതേ ആകാശത്തിൽ
സ്വതന്ത്രരായ് ചിറകു വിരിയ്ക്കും..

സഞ്ചന രാജ്
9 A ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത