ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം
പുതുപ്പറമ്പ് ജി എച്ച് എസ് എസ്സിൽ കുട്ടികളെ മാലാഖകളെ പോലെ അണിയിച്ചൊരുക്കി പ്രവേശനോത്സവം സ്കൂൾ അധികൃതർ വ്യത്യസതമാക്കി.എസ് എം സി ചെയർമാൻ ഷൌക്കത്ത്. കെ. കെ ആധ്യക്ഷത വഹിച്ച പരിപാടിയിൽ പിടിഎ പ്രസിഡന്റ് ബഷീർ കൂരിയാടൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വി. വിജയലക്ഷി സ്വാഗതവും ഹെഡ്മിസ്ട്രെസ് കെ. ബി. മിനി, പിടിഎ വൈസ് പ്രസിഡന്റ് സുബൈദ മനാഫ്. പിടിഎ മെമ്പർ ഇ കെ അലവികുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.പിടിഎ മെമ്പർമാരായ മുഹമ്മദ് കുട്ടി തറമ്മൽ എസ് എം സി പ്രതിനിധികളായ നാസർ പറമ്പൻ, ആതിക്ക് കാട്ടിൽ, സഫിയ കാട്ടിൽ അധ്യാപകരായ എൻ സി. ചന്ദ്രൻ,മുംതാസ് ചോലക്കൽ, പി ഐ നജീബ്. എം ടി അബ്ദു റസാഖ്, അസ്‌കർ കുണ്ടുപുഴക്കൽ, അബ്ദു റസാഖ് തറമ്മൽ, ലത്തീഫ്. സി എച്ച്. ഹസീന എന്നിവർ പങ്കെടുത്തു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി നീന വി. പി നന്ദി പറഞ്ഞു.