ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ ആശങ്ക വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ആശങ്ക വേണ്ട ജാഗ്രത മതി

ചൈനയിലെ ഒരു ഗ്രാമത്തിലായിരുന്നു ചിയാനും ചുവാങ്ങും താമസിച്ചിരുന്നത്. ചിയാൻ ധനികനും ചുവാങ് ദരിദ്രനുമായിരുന്നു. അവർക്ക് ജലദോഷവും ശ്വാസതടസ്സവും അനുഭവപ്പെട്ടു.ഇരുവരും ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തു. ഡോക്ടർമാർക്ക് ആദ്യം ഒന്നും മനസ്സിലായില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് അത് മാരക രോഗമായ കൊറോണയാണെന്ന് മനസ്സിലായത്. ചെറിയ കുട്ടി മുതൽ മുതിർന്നവർ വരെ ഈ മാരക രോഗത്തിനടിമയാകേണ്ടി വന്നു.ചിയാൻ അമ്പരന്നു പോയി .അയാൾ കരുതിയിരുന്നത് ഏത് രോഗത്തിനാണെങ്കിലും പണം ചെലവാക്കിയാൽ അത് ഭേദമാകുമെന്നായിരുന്നു അയാൾ കരുതിയിരുന്നത്. അയാൾ കൊറോണയെ ഭീതിയോടെയായിരുന്നു കണ്ടിരുന്നത്. വൈകാതെ അവൻ്റെ ചെറിയ മകളേയും ഭാര്യയേയും കൊറോണ കൊണ്ടുപോയി. അത് അയാളെ വളരെയധികം വിഷമിപ്പിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം അയാൾ ചുവാങ്ങിൻ്റെ വീട്ടിലേക്ക് പോയി. കൊറോണ ബാധിച്ചിരുന്നങ്കിലും ചുവാങ്ങിൻ്റെ കുടുംബം അതിനെ അതിജീവിച്ചിരുന്നു. അതിൻ്റെ രഹസ്യം എന്താണെന്നറിയാനായി അയാൾ വന്നപ്പോൾ ചുവാങ്ങ് അയാളെ സൽക്കരിച്ചിരുത്തി. കുശലാന്വേഷണങ്ങൾ ചോദിക്കുന്നതിനിടെ അയാൾ വന്ന ഉദ്ദേശ്യം പറഞ്ഞു. "എങ്ങനെയാണ് നീ നിന്നെയും നിൻ്റെ കുടുംബത്തെയും രക്ഷിച്ചത്?" ചിയാൻ ചോദിച്ചു. " ഞാൻ ഡോക്ടർ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്. ഡോക്ടർ പറഞ്ഞത് പോലെ ഞാൻ വെയിൽ കൊള്ളുകയും തണുപ്പുള്ള ഭക്ഷണങ്ങൾ വർജിക്കുകയും വൈറ്റമിൻ അടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്തു അല്ലാതെ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല." "ഡോക്ടർ പറഞ്ഞത് അതേപടി അനുസരിച്ചിരുന്നെങ്കിൽ ഞാനും കുടുംബവും രക്ഷപ്പെട്ടേനെ " എന്നും പറഞ്ഞ് അയാൾ പോകാനെണീറ്റു. അലാറം അടിക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോഴാണ് അവന് താൻ കണ്ടത് സ്വപ്ന മാണെന്ന് മനസ്സിലായത്. അവൻ പെട്ടെന്ന് അമ്മയുടെ അരികിലേക്കോടി.

ഫാത്തിമ റിൻഷ
5 B ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ