ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/ഒന്നിച്ചു കൈചേർക്കാം കാരങ്ങളില്ലാതെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു കൈചേർക്കാം കാരങ്ങളില്ലാതെ

ഭൂമിയിലെ സകല ചരാചരങ്ങൾക്കം ചുറ്റും എന്നും കവലിന്റെവെളിച്ചം തീർക്കുന്ന മായാലോകമാണ് പരിസ്ഥതി. എന്നാൽ നമ്മൾ ഒരാൾ വിചാരിച്ചാൽ ഈ കവചത്തിൽ വിള്ളൽ ഉണ്ടാകാം. ഓർക്കുക നമ്മെ കാലങ്ങളായി കാത്തുപോന്നിരുന്ന പരിസ്ഥിതി എന്ന കാവൽക്കാരനെ നമ്മൾ സ്വയം നശിപ്പിക്കുന്നത് ഉചിതമാണോ? പുത്തൻ തലമുറ പരിഷ്കാരത്തിനി പിന്നാലെ പടപാത്ത് കോടിക്കണക്കിനു ജീവൻ അധിവസിക്കുന്ന ഈ ഭൂമിയെ ഒരുപിടി ചാരമാക്കുന്നത് യുക്തിസഹചമാണോ?. ഒരിക്കലും എല്ലാ എന്ന ബോധം നമ്മിലുടെലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സാദാ പരിസ്ഥതിയെയൂം അതിലധിവസിക്കുന്ന ഓരോ ജീവനെയും സംരക്ഷിക്കേണ്ടത് ഭൂമിയിൽ ഏറ്റവും കൂടുതൽ വിവരമുള്ളവനാണുന്നു സ്വയം അർഹതപ്പെടുന്ന നാം ഓരോരുത്തതും തന്നെ യാണ്. അതിനായ് ഇപ്പോളീ ഘട്ടത്തിൽ നമുക്കൊരുമിക്കേണ്ടതുണ്ട്, അധികൃതരുടെ വാക്കിനു അർഹമായ വിലകല്പിച്ചുകൊണ്ട്. വുഹാനിൽ കഴി‍ഞ്ഞ ഡിസംബറോടെ പ്രത്യക്ഷപെട്ടുതുടങ്ങിയ ,ഇന്ന് ലോകജനതയ്ക്കുതന്നെ കോവി‍‍ഡ് 19 എന്ന നോബൽ കൊറോണ വൈറസ് ,ഡിസീസിന്റെ പിടിയിൽ നാം അകപ്പെട്ടു ശ്വാസം എടുക്കുമ്പോൾ പോലും പൊട്ടിയ ചില്ലു കഷ്ണം തുളച്ചു കയറുന്ന വേദന സഹിച്ചു കേഴുന്ന ഒരുപറ്റം ജനതയ്ക്കുമുന്നിൽ നാം മിഴിച്ചു നിൽക്കവേ ,ഉറ്റവരോ ഉടയവരോ ഇല്ലാത്ത അനാശവങ്ങളായി, ശേഷിക്കുന്ന മനുഷ്യ വർഗമായി മാറാതിരിക്കാൻ നാം കൂട്ടായ് പ്രയത്നിക്കേണ്ടത്‌ണ്ട്.

നാം വ്യക്തി ശുചിത്യവും പരിസരശുചിത്വവും കൈമുതലാക്കേണ്ടതുണ്ട്. അതീനായി കൈകൾ നമുക്കൊരുമിച്ചു കഴുകാം അവനവന്റെ ഭാവനത്തിനാകങ്ങളിൽ നിന്ന്‌കൊണ്ടു. ഹസ്തദാനം എന്ന പാശ്ചാത്യ ശീലം നമുക്ക് തെല്ലൊന്നു മറക്കാം. തലമുറക്കായി നമുക്ക് കൈവന്ന വന്ദന മുദ്ര ശീലമാക്കാം. പറത്തിറങ്ങൽ കുറച്ചു കുറക്കാം എന്ന് അന്യർക്ക് പ്രാഞ്ഞ്കൊടുക്കാം. ഈകൂട്ടത്തിൽ വീടും പരിസരവും നമുക്ക് ശുചിയാക്കാം. അധികൃതർ നമുക്കായ് നന്മക്കായി തീർത്ത വേലിക്കെട്ടുകൾ കവച്ച് കടക്കാതെ തെന്നെ ആ അതിർവരമ്പുകൾക്കകത്ത്നിന്ന് നമുക്കൊന്നായ് വിസ്മയം തീർക്കാം.

ഓരോരുത്തരും സ്വന്തം മതിലിനുള്ളിൽ ഓതുന്നതി ഇരിക്കുമ്പോൾ തന്റെവേലിക്കെട്ടിനപ്പുറത്തുള്ള ആ കൂടെപ്പിറപ്പുകളെ കൂടെ പരിഗണിക്കാൻ മറക്കരുത്. താനുണ്ണുമ്പോൾ അവന്ന്നുണ്ടോ എന്ന് കൂടെ തിരിഞ്ഞുനോക്കുന്നത് നല്ലതാണു. പിടികിട്ടാതെ പണ്ട് തിരക്കിൽ അറ്റുപോയ ബന്ധങ്ങൾ ഈ വെറുതെ ഇരിപ്പിൽ നമുക്ക് ചേർത്തുപിടിക്കാം. ഓർക്കുക ശാരീരിക അകലം പാലിച്ചു മാത്രം.

നാം നമുക്കായ് തെന്നെ അതിരുകൾ ഇടുമ്പോൾ സാമൂഹിക അകലം പാലിച്ചു മാനസികമായി അടുക്കുമ്പോൾ, പൊതുനിരത്തുകളിലൂടെയുള്ള അനാവശ്യ സഞ്ചാരം നിർത്തലാക്കുമ്പോൾ, സ്വന്തം വീടുകളിൽ സ്വ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചിരിക്കുമ്പോൾ നമ്മളെകൊണ്ട് സാധിക്കു ഈ മഹാമാരിയെ തടഞ്ഞുനിർത്താൻ. സ്വന്തം വീടുകളിലിരുന്നു എല്ലാവരും സ്വപ്നം കാണൂ ആ അതിരുകളില്ലാത്ത ശുന്ധമായ ശാന്തമായ ദിനങ്ങളും ദൈനങ്ങളും ഇല്ലാത്ത ഒരു കാലം.

ശ്രീഷ്ന.യു കെ
10 C ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം