ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/എന്റെ ഗ്രാമം
കാടഞ്ചേരി
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കാലടി ഗ്രാമപഞ്ചായത്തിൽ വരുന്ന ഒരു ഗ്രാമമാണ് കാടഞ്ചേരി
ഭൂമിശാസ്ത്രം
കോട്ടക്കൽ തുവ്വൂർ പൊന്മള എന്നെ പ്രദേശങ്ങൾ അതിർത്തി ആയി വരുന്ന കാടഞ്ചേരി ഗ്രാമം സ്റ്റേറ്റ് ഹൈവേ 28 നു അടുത്താണ് . 10 km അടുത്തുള്ള കോട്ടക്കൽ ടൌണിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേ 66 കാടഞ്ചേരിയെ എറണാംകുളം തൃശൂർ കോഴിക്കോട് സിറ്റികളുമായി ബന്ധിപ്പിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി.എച്ച്. എസ്.എസ്. കാടഞ്ചേരി
ജി.എച്ച് .എസ്.എസ് കാടഞ്ചേരി 1898 ൽ സ്ഥാപിതമായി, സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഈ സ്കൂൾ നിയന്ത്രിക്കുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ എടപ്പാൾ ബ്ലോക്കിലെ കാടഞ്ചേരി ഗ്രാമപ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഉള്ള മികച്ച പ്രാഥമിക വിദ്യാഭ്യാസം ഈ സ്ക്കൂളിൽ ലഭ്യമാണ്. സ്കൂളിൽ അനുബന്ധമായി പ്രീ-പ്രാഥമിക വിദ്യാഭ്യാസ വിഭാഗമുണ്ട്. സ്കൂൾ സ്വന്തമായ സർക്കാർ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്, പഠിപ്പിക്കുന്നതിനായി സ്കൂളിന് ആധുനിക അധ്യാപന സൗകര്യം ഉള്ള ഇരുപത് ക്ലാസ് മുറികളുണ്ട്. സ്കൂളിന്റെ കുടിവെള്ളത്തിന്റെ ഉറവിടം ഒരു പ്രകിതിദത്തമായ കിണറാണ്. സ്കൂളിൽ ആൺ കുട്ടികളുടെയും പെൺകുട്ടികളുടെയും ടോയ്ലറ്റും ഉണ്ട്. കുട്ടികളുടെ ശാരീരിക വിദ്യാഭ്യാസത്തിനുള്ള മനോഹരമായ കളിസ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്. നൂറിലധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ സഹായകമാണ്. അധ്യാപനത്തിനും പഠന ആവശ്യങ്ങൾക്കും സ്കൂളിന് പത്തിൽ അതികം കമ്പ്യൂട്ടറുകളുണ്ട് കൂടാതെ കമ്പ്യൂട്ടർ എയ്ഡഡ് ലാബ് സ്കൂളിനുണ്ട്.
ഹിൽടോപ്പ് പബ്ലിക് സ്കൂൾ
ഹിൽടോപ്പ് പബ്ലിക് സ്കൂൾ എന്ന എഡ്യൂക്കേഷണൽ സ്ഥാപനം 2001-2002 കാലഘട്ടത്തിൽ സ്ഥാപിതമായി. പ്രീ-പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡുക്കേഷന്റെ (സിബിഎസ്ഇ) അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനത്തിന് ഊന്നൽ നൽകി വ്യക്തിഗതവും സാമൂഹികവുമായ വികസനത്തിന് തുല്യ പ്രാദാന്യം നൽകുന്ന ഒരു സ്വകാര്യ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ് ഇത്.
ഗതാഗതം
ഏറ്റവും അടുത്ത വിമാനത്താവളം : കോഴിക്കോട് (65 km)
ഏറ്റവും അടുത്ത റയിൽവേസ്റ്റേഷൻ :തിരൂർ (25 km)
സമ്പദ് വ്യവസ്ഥ
കൃഷി : തെങ്ങു ,നെല്ല് ,സ്‌പൈസസ്
വ്യവസായം : വസ്ത്രവ്യാപാരം , ഭക്ഷ്യാപ്രോസസ്സിങ്
ശ്രദ്ധേയരായ വ്യക്തികൾ
ടി കെ പത്മിനി : ശ്രദ്ധേയായ ഇന്ത്യൻ ചിത്രകാരി
കാടഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിലും പിന്നീട് പൊന്നാനി എ വി ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീ ടി കെ പദ്മിനി തുടർവിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് ചേക്കേറി. ആർട്ടിസ്‌റ് നമ്പൂതിരിയുടെകീഴിലും ചിത്രരചന അഭ്യസിച്ചു.
ദേവദാസ് കാടൻഞ്ചേരി : ചലച്ചിത്ര നിർമാതാവ്
മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകൻ ആദ്യമായി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിപ്പിച്ച തൊട്ടപ്പൻ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ്. ഗ്രാമീണ കൊച്ചിയുടെ സാന്ദര്യവും സംസ്‌ക്കാരവും ഉൾക്കൊള്ളുന്ന പ്രണയവും ആക്ഷനും ചേർന്നതാണ് ചിത്രം.