ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2019-20 അധ്യായന വർഷം/അക്ഷരവൃക്ഷം/ പ്രകൃതിയോ, അതെന്താ ടീച്ചറേ
പ്രകൃതിയോ, അതെന്താ ടീച്ചറെ??
"എടുത്തു മമ്മീ " - (ജോണി ) "ഓക്സിജൻ ബോട്ടിലോ? " "അത്...... " -( ജോണി ) "എന്തെ എടുത്തില്ലേ? " "അത് തീർന്നു " -(- ജോണി ) "എന്ത്? തീർന്നെന്നോ? ആ ബോട്ടിൽ വാങ്ങിയിട്ട് ഒരാഴ്ചയായിട്ടില്ല. അപ്പോഴേക്കും എങ്ങനെയാ തീർന്നത്? " ജോണിയുടെ മമ്മി ദേവു വളരെ ഉച്ചത്തിൽ ചോദിച്ചു. "ചോദിച്ചത് കേട്ടില്ലേ നീയെന്താ ഓക്സിജൻ ചെയ്തേന്ന്? "
"എന്നുവെച് നിനക്ക് തോന്നിയ പോലെ ഉപയോഗിക്കാനുള്ളതാണോ ഓക്സിജൻ. ഇനി മേലിൽ കളിക്കാനെന്നും പറഞ്ഞ് ഇവിടെനിന്നും പോയേക്കരുത്" --( ദേവു ) "ദേവു, കൂൾ... നീയിങ്ങനെ ഹീറ്റ് ആവല്ലേ. അതിനുമാത്രം ഓക്സിജന്റെ സ്റ്റോക്ക് ഇവിടില്ലെന്ന് ഓർമ വേണം " അമൻ തന്റെ ഭാര്യ യോട് സൗമ്യമായി പറഞ്ഞു. "നിങ്ങളുടെ മകൻ ചെയ്തത് നോക്കു. ഒരു ഓക്സിജൻ ബോട്ടിൽ പൂർണമായി തീർത്തിരിക്കുന്നു. ഇവനറിഞ്ഞുകൂടേ ഇതിന് എത്രമാത്രം വിലയുണ്ടന്ന് "--(ദേവു ) "അത് വിട്ടേക്ക്. അവനിനി സൂക്ഷിച് ഉപയോഗിച്ചോളും. ജോണീ, പെട്ടന്ന് സ്കൂളിൽ പോകാൻ നോക്ക്"--(അമൻ ) ജോണി സ്കൂളിൽ എത്തി. ഇന്ന് ജയ ടീച്ചറാണ് ആദ്യ പിരിയഡ്. "ഇന്ന് നമ്മൾ പരിസ്ഥിതിയെ കുറിച്ചാണ് പഠിക്കാൻ പോകുന്നത്. ഇന്ന് ഞാനും നിങ്ങളും കാണുന്ന ഈ പുക പിടിച്ച അന്തരീക്ഷവും മലിനമായ ചുറ്റുപാടുകളെ കുറിച്ചൊന്നുമല്ല ഞാൻ പറയുന്നത് "--(ജയ ടീച്ചർ ) "പിന്നെ..? "--(കുട്ടികൾ എല്ലാവരും ഒന്നിച്ചു ചോദിച്ചു ) "ഇന്ന് പിശാചിന്റെ സ്വന്തം നാടായ കേരളം ഒരിക്കൽ ദൈവത്തിന്റെ സ്വന്തം നാടായിരുന്നു. പച്ചപ്പട്ട് വിരിച്ച പ്രകൃതി, കുത്തിയൊലിക്കുന്ന നീരുറവകൾ, പിന്നെ.... "--(ജയ ടീച്ചർ )
"പ്രകൃതി.. അവളൊരിക്കൽ അതിസുന്ദരിയായിരുന്നു. അവൾക്ക് വലിയൊരു കുടുംബമുണ്ട്. വൃക്ഷങ്ങളും ജലാശയങ്ങളും അവളുടെ മക്കളാണ്. കുട്ടികളെ, നിങ്ങൾക്കറിയാമോ ഇന്നും വൃക്ഷങ്ങളുണ്ടായിരുന്നുവെങ്കിൽ നമുക്ക് ഓക്സിജൻ കുപ്പിയിലാക്കി നടക്കേണ്ടി വരില്ലായിരുന്നു. നമുക്ക് ശ്വസിക്കാനുള്ള വായു അവർ നമ്മുക്ക് സൗജന്യമായി നൽകുമായിരുന്നു "--(ജയ ടീച്ചർ ) "ടീച്ചർ, എന്തുകൊണ്ടാണ് നമ്മുക്കിന്നത് കാണാൻ സാധിക്കാത്തത്? "--(ക്ലാസിലെ ഒരു കുട്ടി ) "അത് നമ്മുടെ മുൻതലമുറയിലെ മനുഷ്യർ കാരണമാണ്. അവർ വികസനമെന്ന പേരിലും പിന്നെ അവരുടെ അത്യാഗ്രഹവും ആർത്തിയും കാരണം എല്ലാം നശിപ്പിച്ചു. അന്നത്തെ മനുഷ്യർ നമ്മളിൽ നിന്ന് വളരെ വിത്യസ്തമായിരുന്നു. അവർക്ക് തുടുത്ത കവിളുണ്ടായിരുന്നു. നമ്മുടെത് പോലെ ഒട്ടിയതല്ല, അവരുടെ കൺ തടങ്ങൾ കുഴിഞ്ഞു പോയിരുന്നില്ല, വറ്റിയ ചുണ്ടായിരുന്നില്ല, മെലിഞ്ഞൊട്ടി അസ്ഥികൾ കാണില്ലായിരുന്നു. യന്ത്രങ്ങളുടെ സഹായമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ അവർക്ക് സാധിക്കുമായിരുന്നു "
"നിങ്ങളീ ചിത്രം നോക്കൂ..." ടീച്ചർ പ്രൊജക്റ്ററിൽ പ്രകൃതിയുടെ ചിത്രം ഇട്ടു. "നോക്കു എന്ത് മനോഹരമാണല്ലേ ഇവളെ കാണാൻ. ഇവളിന്ന് എത്ര വികൃതയാണ് "
ബെല്ലടിച്ചപ്പോൾ ടീച്ചർ ക്ലാസ്സിൽ നിന്നും പോയി. "നീയെന്താ ചെയ്യുന്നേ? "--(ജോണി ) "ഞൻ സ്മോക്കിൽ നിന്നും ഓക്സിജൻ ഉണ്ടാക്കാൻ നോക്കുകയാണ്. എത്രമാത്രം work out ആകുമെന്നറിയില്ല... ഹാ പിന്നെ നാളെ ഞാൻ ലീവ് ആയിരിക്കും. നാളെ ഞങ്ങൾ ചന്ദ്രനിലേക് പോവാ "--(നിതിൻ ) "എത്ര ദിവസത്തിനാ പോകുന്നെ? "--(ജോണി ) "രണ്ടു ദിവസത്തിന്"--(നിതിൻ )
"പെട്ടന്നാരെങ്കിലും ഇവന് കുറച് ഓക്സിജൻ കൊടുക്ക് "--(ടീച്ചർ ) ആർക്കും ഒരനക്കവും ഇല്ലായിരുന്നു. "പറഞ്ഞത് കേട്ടില്ലേ പെട്ടന്ന് "--(ടീച്ചർ ) "ടീച്ചർ ഞങ്ങളുടെ ഓക്സിജൻ ഞങ്ങൾക്കുതന്നെ തികയില്ല "--(ക്ലാസിലെ ഒരു കുട്ടി ) ടീച്ചർ പെട്ടെന്ന് ഒരു ബോട്ടിൽ ഓക്സിജൻ ഓർഡർ ചെയ്തു. പക്ഷെ അതെത്തിയപ്പോഴേക്കും റിയാൻ ശ്വാസം കിട്ടാതെ എല്ലാവർക്കും മുന്നിൽ വെച്ച് പിടഞ്ഞു മരിച്ചു. ഇതിപ്പോ ഓക്സിജൻ കിട്ടാതെയുള്ള സ്കൂളിലെ മുപ്പതാമത്തെ മരണമാണ്. ദിനം പ്രതി ഓക്സിജന് വില കൂടുകയും ആളുകൾ മരിക്കുകയും ചെയ്യുന്നു. എല്ലാ സ്കൂളുകളിലും ഒരു ഓക്സിജൻ ടാങ്ക് ഫിറ്റ് ചെയ്യാൻ ഗവണ്മെന്റ് ഉത്തരവിട്ടു. പക്ഷെ അത്രമാത്രം അത് കിട്ടാനില്ലായിരുന്നു.
" ഓക്കെ. കഥയിലെ കഥാപാത്രങ്ങളൊന്നും നിനക്ക് പരിചയം ഉണ്ടാവില്ല ബട്ട്, ഇടക്ക് കയറി ഇവരാരാന്ന് ചോദിക്കരുത് "--(ദേവു ) "ഓക്കേ "--(ജോണി ) "പ്രകൃതിയുടെ മകളാണ് പുഴ. അവളതീവ സുന്ദരിയാണ്. അവക്കൊരു കാമുകനുണ്ട് അവനാണ് മഴ. വേനൽ കാലമായാൽ മഴക് തന്റെ പ്രണയിനിയെ കാണാൻ സാധിക്കില്ല. കാരണം അപ്പോൾ അവളുടെ അച്ഛൻ അവൾക് കാവലിരിക്കും. അവളെ എല്ലാവർക്കും വളരെ ഇഷ്ട്ടമായിരുന്നു. എന്നാൽ അവളോടസൂയ തോന്നിയ മനുഷ്യനെന്ന വർകം അവളെ ദ്രോഹിച്ചു. അവളിലേക് മാലിന്യങ്ങൾ തള്ളി. അവൾ വികൃതയായി. അവസാനം അവളെ അവർ കൊന്നു. ഇത് മഴക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവന്റെയുള്ളിൽ അടങ്ങാത്ത പ്രതികാരം തളം കെട്ടി. തന്റെ പ്രണയിനിയെ കൊന്നവരെ കൊല്ലണം. അതായിരുന്നു അവന്റെ ലക്ഷ്യം. അതിനു വേണ്ടിയവൻ തന്റെ കൂട്ടുകാരായ കാർമേഘത്തിനോടും കാറ്റിനോടും മിന്നലിനോടും സഹായം അഭ്യർത്ഥിച്ചു. എല്ലാവരും അവനെ സഹായിക്കാൻ തയ്യാറായി. അതൊരു വേനൽ കാലമായിരുന്നു. തന്റെ മകളെയോർത്ത് സൂര്യൻ പൊട്ടിക്കരഞ്ഞു. മഴ തന്റെ പ്രതികാരം വീട്ടാൻ തീരുമാനിച്ചു. കാർമേഘങ്ങളാൽ ആകാശം മൂടി. മഴ തകർത്തു പെയ്തു. കാറ്റാഞ്ഞടിച്ചു. ഇടിയും മിന്നലുമുള്ള അത്യുഗ്രൻ മഴ ദിവസങ്ങളോളം നീണ്ടുനിന്നു. അങ്ങനെ ഭൂമി വെള്ളത്താൽ മൂടി. ഒരുപാട് മനുഷ്യർ നശിച്ചു. പ്രതികാരദാഹിയായ മഴ അപ്പോഴാണടങ്ങിയത്. അതിനു ശേഷം മഴ ആത്മഹത്യ ചെയ്തു. അതുകൊണ്ടാണ് നമുക്കിപ്പൊ മഴയെ കാണാൻ സാധിക്കാത്തത്. "--(ദേവു ) "പുഴയെ കൊന്നിട്ടില്ലായിരുന്നുവെങ്കിൽ നമുക്ക് മഴയെ കാണാമായിരുന്നു അല്ലേ. അതുപോലെ മരങ്ങളെ കൊന്നിട്ടില്ലായിരുന്നുവെങ്കിൽ നമുക്ക് ഫ്രീയായി ഓക്സിജനും കിട്ടിയേനെ. അല്ലേ മമ്മി "--(ജോണി ) "ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. നീ ഉറങ്ങാൻ നോക്ക് "--(ദേവു ) ജോണി ഉറങ്ങി, പച്ചപ്പട്ട് വിരിച്ച പ്രകൃതിയെ മനസ്സിൽ കണ്ട് കൊണ്ട്. പക്ഷെ അതവന്റെ അവസാനത്തെ ഉറക്കമായിരുന്നു. അവന്റെ കയ്യിലെ ഓക്സിജൻ തീർന്നു പോയി...........
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 12/ 2021 >> രചനാവിഭാഗം - കഥ |