മറന്ന വഴികളെ
ഓർത്തെടുക്കാൻ
കൊഴിഞ്ഞ സ്മരണകൾ
പെറുക്കിക്കൂട്ടാൻ
അകന്നിരുന്ന്
അടുപ്പമറിയാൻ
കാലം നമുക്ക് തന്നതീ
കൊറോണക്കാലത്തിനെ
ആശങ്ക വേണ്ടാ
കരുതൽ മതിയെന്ന്
മനസിൽ കുറിച്ചിടാം
ഒരുമിച്ച് നിൽക്കാം
ഒരു നല്ല നാളേക്കായ്
ആഘോഷമില്ലാതെ
ആർപ്പുവിളികളില്ലാതെ
സൽക്കാരമില്ലാതെ.....
സോപ്പിട്ട് സോപ്പിട്ട്
കുപ്പിയിലാക്കാം
അകന്നിരുന്നനസരിച്ച്
തുരത്തിയോടിക്കാം.
അകന്നു നിന്നടുക്കുന്ന
വിദ്യ പഠിച്ചാൽ
കാലം കൊണ്ടൊരു
വിദ്യ കാണിക്കാം .....
കാത്തിരിക്കാം
നല്ല നാളേക്കായ്.....
വീണ്ടുമൊരായിരം
പുഞ്ചിരിക്കായി.....