ജി.എച്ച്. എസ്.എസ്. ആതവനാട്/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ പെട്ട ആതവനാട് ഗ്രാമം. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുമായി ബന്ധപ്പെട്ടുകിടക്കുന്ന പെരുമയും ഐതീഹ്യവും ഈ നാടിനെ കൂടുതൽ ധന്യമാക്കുന്നു.എഡി 1300-ന് മുമ്പ്'ശേഖരവർമ്മമാർ'എന്ന രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആതവനാട്. മാറഞ്ചേരിയിൽ താമസമുറപ്പിച്ചിരുന്ന ആഴ്‌വാഞ്ചേരി കുടുംബത്തെ സാമൂതിരി ആതവനാട്ടേക്ക് കൊണ്ടുവരുകയായിരുന്നു. 'ആഴ്‌വാഞ്ചേരിതമ്പ്രാക്കൾ വാണ നാട്' എന്ന പ്രയോഗം ലോപിച്ച് ആതവനാട് ആയി മാറുകയായിരുന്നു. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം ഉൾപ്പെടെ പ്രദേശത്തെ വലിയെരു ഭാഗം ഭൂമിയുടെയും ജന്മം ആഴ്‌വാഞ്ചേരി മനക്കായിരുന്നു.
- 1970-കളുടെ തുടക്കത്തിൽത്തന്നെ പ്രദേശത്ത് ഹൈസ്കൂളിനുള്ള ആലോചനകൾ നടന്നു വന്നിരുന്നു. കെ.ടി കുഞ്ഞൂട്ടി ഹാജി,രാമൻ തമ്പ്രാക്കൾ, ആലിക്കുട്ടി ഹാജി മുതലായ പ്രമുഖൻമാർ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചുപോന്നു.വെട്ടിക്കാട്ടു ഹുസ്സന്റെ കൈവശമുള്ള ഭൂമിയിൽ ആറ് മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ചാക്കീരി അഹമ്മദ് കുട്ടി ആയിരുന്നു. അദ്ദേഹത്തിന് അനുവദിച്ചു കിട്ടിയ പതിനാലു ഹൈസ്കൂളുകളിൽ ഒന്നാണ് മാട്ടുമ്മൽ ഗവ:ഹൈസ്കൂൾ.
- 1973 ഒക്ടോബർ മാസത്തിൽത്തന്നെ കൂടശ്ശേരിപാറ അങ്ങാടിയിലുള്ള മദ്രസയിൽ എട്ടാംക്ലാസും, അതിനടുത്ത് ഒറുവിൽ ഖാദർ ഹാജിയുടെ കെട്ടിടത്തിനു മുകളിലത്തെ മുറിയിൽ ഓഫീസുമായി സ്കൂളിന്റെ ആരംഭം കുറിച്ചു.ആദ്യവർഷത്തിന്റെ ആരംഭത്തിൽ ശ്രീ.കള്ളിയത്ത് അബ്ദുറഹിമാൻ മാസ്റ്ററാണ്സ്കൂൾനിയന്ത്രിച്ചുപോന്നത്.
- ശ്രീ.പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ആഴ്‌വാഞ്ചേരി രാമൻ തമ്പ്രാക്കളും ചേർന്ന ഒരു യോഗത്തിൽ വെച്ച് ചെറുവാരത്തൊടി വീരാൻകുട്ടി എന്ന വിദ്യാർത്ഥിയെ ഔപചാരികമായി രജിസ്റ്ററിൽ ചേർത്ത് സ്കൂൾ പ്രവേശനം ആരംഭിച്ചു. ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത് മദ്രസ കെട്ടിടത്തിൽ നിന്നാണ്. പി.ടി.എ ഭാരവാഹികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആതവനാട് ഗവ:ഹൈസ്കൂൾ ഇന്ന് വിജയഗാഥകളുടെ ഭൂപടത്തിൽ മുന്നേറിക്കൊണ്ടേയിരിക്കുന്നു......29-ഓളം കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് +1,+2 ബാച്ചുകൾ വരെ എത്തിനിൽക്കുന്നു. 2004-ലാണ് ഹൈസ്കൂൾ ഹയർസെക്കന്ററിയായി ഉയർത്തിയത്