ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/അക്ഷരവൃക്ഷം/വിചിത്രമായ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
വിചിത്രമായ പ്രകൃതി

ഒരിടത്ത് ഒരു പള്ളിക്കൂടമുണ്ടായിരുന്നു. അവിടുത്തെ കുട്ടികൾ സ്കൂൾ കലാമേളയ്ക്കായ് കാത്തിരിക്കുമായിരുന്നു'. എന്തിനാണെന്നോ.. ആടാനും പാടാനും കഥ പറയാനും പ്രസംഗിക്കാനും എല്ലാം അവർക്കിഷ്ടമായിരുന്നു. കൂട്ടുകാരുടെ കലാപരിപാടികൾ ആസ്വദിക്കാം.. വിഭവ സമൃദ്ധമായ ഉച്ചയൂണും കഴിഞ്ഞ് വൈകുവോളമുണ്ടാവും പരിപാടികൾ. പിന്നെ .അന്ന് യൂണിഫോം വേണ്ട. പലനിറങ്ങളിൽ വർണ്ണാഭമായ ഉത്സവം തന്നെ.

അങ്ങനെ ആ ദിവസമടുത്തു.കുട്ടികൾ നേരത്തെ തന്നെ തങ്ങളുടെ പരിപാടികൾ പരിശീലിച്ചു തുടങ്ങി. ഏഴാം തരത്തിലെ കുട്ടികൾ ഒരു നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകൻ അവരോട് നേരത്തേ പറഞ്ഞിരുന്നല്ലോ , ഇത്തവണത്തെ കലാമേളയിൽ പരിസ്ഥിതിയിലെ അത്ഭുതങ്ങളെ കുറിച്ച് ഒരു നാടകം വേണമെന്ന് .അങ്ങനെ കുട്ടികൾ ഒരുമിച്ചിരുന്ന് എഴുതി. 'വിചിത്രമായ പ്രകൃതി ' .നാടകം പ്രാക്ടീസ് തുടങ്ങി. എല്ലാവർക്കും വലിയ ആവേശം. .

കലാമേളയ്ക്ക് ഇനി രണ്ടു ദിവസമേ ഉള്ളൂ. നാടകത്തിനുള്ള ഒരുവൻ കുറച്ചു ദിവസമായി വരാറില്ല. എല്ലാവരും അവനെ തേടി വീട്ടിലെത്തി. നല്ല ചുട്ടുപൊള്ളുന്ന പനി. ഈ അവസ്ഥയിൽ അവന് പങ്കെടുക്കാനാവുമെന്ന് തോന്നുന്നില്ല. എല്ലാവരും നിരാശരായി. ഇതും പ്രകൃതിയുടെ വികൃതിയോ? പക്ഷെ മാഷ് അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ പകരക്കാരനെ അവർ കണ്ടെത്തി. നവോന്മേഷത്തോടെ അവർ പരിശീലനം തുടർന്നു. ആ ഉത്സവ ദിനം വന്നെത്തി. എല്ലായിടത്തും ആഘോഷത്തിമിർപ്പ്.. നാടകക്കാർ അവരവരുടെ വേഷം അണിഞ്ഞു റെഡിയായി. മൂങ്ങയും മരവും മനുഷ്യനും കല്ലും മണ്ണിരയും നെല്ലും മലയും പുഴയും എല്ലാമുണ്ട് കഥാപാത്രങ്ങളായി. എനൗൺസ്മെന്റ് വന്നു. "ഇനി അടുത്തതായി അരങ്ങിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ, അവർ തന്നെ തയ്യാറാക്കി അവതരിപ്പിക്കുന്ന നാടകം " രചന, സംഭാഷണം, സംവിധാനം എല്ലാം അവർ തന്നെ.

നാടകം തുടങ്ങി. എല്ലാവരും തകർത്തഭിനയിച്ചു. മനുഷ്യനു മുമ്പ് പ്രകൃതിയിൽ ജീവജാലങ്ങൾ സന്തോഷവാന്മാരായിരുന്നു എന്നും പിന്നീട് അവരെല്ലാം മനുഷ്യനെ പേടിച്ച് കഴിയുന്നതായും ഒടുവിൽ അമ്മയായ പ്രകൃതി തന്റെ മക്കളിലൊരാളായ മനുഷ്യനെ നിലയ്ക്കു നിർത്തുന്നതുമായിരുന്നു നാടകത്തിലെ പ്രമേയം. സദസ്സിൽ നിറഞ്ഞ മൗനം പിന്നീട് നീണ്ട കൈയ്യടിയിലേക്ക് നയിച്ചു. മാഷ് തന്റെ കുട്ടികളെ ചേർത്തു നിർത്തി അഭിനന്ദിച്ചു. മക്കളെ... നിങ്ങളിലാണ് നാടിന്റെ പ്രതീക്ഷ.. പ്രകൃതിയുടെയും..

ഫഹീം അബ്ദുൽ ഖാദർ
7എ ജി എച്ച് എസ് എസ് ശിവപുരം
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ