ലോകത്തെ വിഴുങ്ങുന്ന കൊറോണയെ
പേടിക്കുന്നു ജനങ്ങൾ പുറത്തിറങ്ങാതെ
പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ
അറിയാതെ വിഴുങ്ങുന്ന മഹാമാരിയെ
പേടിക്കുന്നു ജനങ്ങൾ പുറത്തിറങ്ങാതെ
ഒറ്റക്കെട്ടായ് തുരത്തിയോടിക്കാം നമുക്ക്
കളിച്ചും,ചിരിച്ചും,വീട്ടിലിരുന്നും,മാസ്ക്
ധരിച്ചും,അകലംപാലിച്ചും,ഓടിക്കാം നമുക്ക് കൊറോണയെ
ഷോപ്പിംഗ് മാളും, ബ്യൂട്ടി പാർലറും,ബാർബർഷോപ്പും എല്ലാം ഇന്ന് വീട് തന്നെ.
ഓടിക്കിതച്ചെത്തുന്ന ജനങ്ങളെ ഓടിക്കുന്നു പോലീസുകാർ
സ്വന്തം ജീവൻമറന്ന് പോരാടുന്നവരുടെ വാക്കുകൾ
അനുസരിക്കാം ഒരു കുഞ്ഞിനോടെന്ന പോൽ!