ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19      


എല്ലാ വർഷവും വേനലവധിക്കാലം കിട്ടാറുണ്ട്. എങ്കിലും ഇങ്ങിനെയൊരു അവധിക്കാലം എന്റെ ഓർമ്മയിൽ ഇതാദ്യമാണ്. പരീക്ഷ പോലും മുഴുവൻ കഴിഞ്ഞിട്ടില്ല. സാധാരണ രണ്ട് മാസമാണ് അവധിക്കാലം കിട്ടാറുള്ളത്. എന്നാലീ വർഷം രണ്ട് മാസത്തിലധികം അവധിക്കാലം ഉണ്ടാവും. പ്രളയവും നിപ്പയും വന്നപ്പോൾ സ്ക്കൂൾ തുറക്കാൻ കുറച്ച് ദിവസം വൈകിയിരുന്നു.
മുൻപ് കേരളത്തിൽ വന്ന എല്ലാ ദുരിതകാലവും നമ്മൾ ഒരുമിച്ചു നിന്നു പ്രതിരോധിച്ചു .അത് പോലെ തന്നെ കൊറോണയെ പ്രതിരോധിക്കാൻ എല്ലാ സമ്പന്ന രാഷ്ട്രങ്ങളും പാടുപെടുമ്പോൾ നമ്മുടെ കൊച്ചു കേരളം എല്ലാവർക്കം മാതൃകയായി മാറി. നമ്മുടെ ആരോഗ്യവകുപ്പും സർക്കാരും പറയുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കുന്നതിലൂടെ കൊറോണ എന്ന വൈറസിനെ നമ്മുടെ പ്രദേശത്ത് നിന്നു തന്നെ തുരത്താൻ കഴിയും.
നോവൽ കൊറോണ വൈറസ് (കോവിഡ് 19 ) മറ്റ് വൈറസുകളെപ്പോലെ അല്ല. ഇത് വളരെ വേഗത്തിൽ മനുഷ്യരിലേക്ക് പകരുന്നു. മനുഷ്യരിലേയ്ക്ക് പ്രവേശിക്കുന്നതോടെ വൈറസ് കൂടുതൽ ശക്തി പ്രാപിക്കുന്നു. പ്രതിരോധ ശക്തി കുറഞ്ഞ പ്രായമായവരിലേക്ക് കൂടുതൽ ബാധിക്കുകയും അവരുടെ മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു.
കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. ഈ വൈറസിനെയും നമുക്ക് തുരത്തി യോടിക്കാം.


തീർത്ഥ എം.കെ.
6 ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം