ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

ഒരു ദിവസം ഒരു മരം വെട്ടുകാരൻ മരങ്ങൾ മുറിക്കാനുണ്ടോ,മരങ്ങൾ വിൽക്കാനുണ്ടോ എന്നൊക്കെ ഉറക്കെ വിളിച്ച് ചോദിച്ച് കൊണ്ട് നടന്നു വരികയാണ്.അപ്പോഴാണ് പൂത്തു തളിർത്ത് തണലായി നിൽക്കുന്ന ഒരു മരം കണ്ടത്.ആ സമയത്ത് മരം വെട്ടുകാരൻ വിചാരിച്ചു .ഈ മരം മുറിച്ചുവിറ്റാൽ നല്ല പണം കിട്ടുമെന്ന്,അങ്ങനെ മരം വെട്ടുകാരൻ ആ സ്ഥലത്തിന്റെ ഉടമസ്ഥനെ കണ്ടുപിടിച്ച് അദ്ദേഹത്തോട് ചോദിച്ചു. ഈ മരം വിൽക്കുന്നുണ്ടോ എന്ന്. അപ്പോൾ അദ്ദേഹം പറ‍ഞ്ഞു. നിങ്ങളെ പോലെയുള്ള ഓരോരുത്തരാണ് നമ്മുടെ പരിസ്ഥിതി ഇല്ലാതാക്കുന്നത്.നമ്മളോരോരുത്തരും ഓരോ മരം വെച്ചുപിടിപ്പിക്കുകയാണ് വേണ്ടത് അല്ലാതെ മുറിച്ചുകളയുകയല്ല. ഇങ്ങനെ ഓരോ മരവും മുറിക്കുമ്പോൾ ആ ഓരോ മരത്തിന്റെയും വേദന നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? ഇല്ല...

നിങ്ങളെ പോലെയുള്ള ഒറ്റ മനുഷ്യരും മനസ്സിലാക്കിയിട്ടില്ല. നിങ്ങൾ പണത്തിന് വേണ്ടി എല്ലാവർക്കും തണലായ ഓരോ മരവും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.നമ്മുടെ പരിസ്ഥിതിയാണ് നിങ്ങളെ പോലുള്ളവർ ചൂഷണം ചെയ്യുന്നതും ഇല്ലാതാക്കുന്നതും. നമ്മളെല്ലാവരും ഒന്നിച്ച് നിന്ന് കൈകോർത്ത് പരിസ്ഥിതിയെ സംരക്ഷിക്കാം.

അർച്ചന രവീന്ദ്രൻ
8 B ജി.എച്ച്.എസി.എസ്.കായണ്ണ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ