ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/അക്ഷരവൃക്ഷം/ഭൂമിയും ജീവനും

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയും ജീവനും

ജീവൻ നിലനിർത്തുന്ന ഏക ഗ്രഹം ഭൂമിയാണല്ലോ. അതുകൊണ്ടുതന്നെ ഭൂമിയും ജീവനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതായത് ജീവൻറെ നിലനിൽപ്പ് സാധ്യമാകുന്നത് ഭൂമിയിൽ മാത്രം. ജീവൻറെ മാതാവാണ് ഭൂമിജീവനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്ന ചുറ്റുപാടിനെ അല്ലെങ്കിൽ അവൻറെ ആവാസവ്യവസ്ഥയെ നമുക്ക് പരിസ്ഥിതി എന്ന് വിളിക്കാം. ഈ പരിസ്ഥിതി നമുക്ക് വേണ്ടി ഒരുക്കിയ താണ് ഭൂമി. എന്നാൽ നാമതിനെ സ്വാർത്ഥതക്കായി രൂപാന്തരപ്പെടുത്തു കയാണ് ചെയ്യുന്നത്.

പ്രകൃതിയിൽ നിന്ന് ഇന്ന് നാം അകന്നു കൊണ്ടിരിക്കുന്നു. പരിസര ശുചിത്വത്തിന് ഇന്ന് പ്രാധാന്യം കൊടുക്കുന്നു . അത്രമാത്രം നാം പരിസ്ഥിതിയെ മലിനീകരിച്ചതുതന്നെ കാരണം.സ്വച്ഛന്ദം ഒഴുകികൊണ്ടിരിക്കുന്ന നദിയെയും, ശിരസ്സുയർത്തി നിൽക്കുന്ന ഗിരിശൃംഖങ്ങളെയും, മേൽക്കൂര പോലെ നിൽക്കുന്ന വായുവിനെയും സ്വന്തം കാൽച്ചുവട്ടിനെയും നാം മലിനീകരിച്ചു കൊണ്ടിരിക്കുന്നു. മലിനീകരണത്തിന്റെ മൂർദ്ധന്യത്തിലെത്തി നിൽക്കുമ്പോൾ നാം പതുക്കെ കണ്ണുകൾ തുറക്കുന്നു. എങ്ങനെ ഇതിൽ നിന്നും കരകയറാം എന്ന നെട്ടോട്ടത്തിലാണ് നാമിന്ന് .

ജീവിവർഗ്ഗങ്ങളിൽ ചിന്താശേഷിയും ബുദ്ധിശക്തിയും കൂടുതൽ കിട്ടിയ മനുഷ്യൻ പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ പ്രപഞ്ചത്തിലെ എല്ലാ മേഖലയും കീഴടക്കുന്നു. അവൻ സൃഷ്ടിക്കുന്ന മലിനീകരണത്തോടൊപ്പം രോഗാണുക്കളും പുറന്തള്ളപ്പെടുന്നു. പ്രകൃതിയിൽ നിന്നും നാം അകലുന്നു എന്നതിന് ഉദാഹരണമാണ് ഹാൻഡ് വാഷുകളുടെ സഹായം തേടുന്നത്. പണ്ടൊക്കെ ഒന്ന് കൈ കഴുകിയാൽ പോകുന്ന അണുക്കൾ ഇപ്പോൾ ഏറ്റവും ശക്തിയേറിയ അണുനാശിനി കൊണ്ടുപോലും നശിക്കുന്നില്ല. പണ്ട് നമുക്ക് നീ പച്ചവെള്ളം കുടിച്ചാൽ ഉന്മേഷം കിട്ടുമായിരുന്നു.

സഞ്ജയ് പി
VIII F ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം