ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പ്രകൃതിക്കായി ഒരു കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിക്കായി ഒരു കരുതൽ

പരിസ്ഥിതി പ്രശ്നങ്ങൾ ഇവിടെ ഇന്ന് ജനങ്ങൾ നട്ടംതിരിയുകയാണ്. ഇന്ന് പരിസ്ഥിതി പലവിധത്തിലും മലിനമായി കൊണ്ടിരിക്കുകയാണ്. പ്രകൃതിയും മനുഷ്യനും പരസ്പര ബന്ധപ്പെട്ടാ ണ് നിലനിൽക്കുന്നത്.വീട് വെക്കാനും മറ്റു ഉപകരണങ്ങൾ നിർമ്മിക്കാനും മരം മുറിക്കേണ്ടി വരുന്നു. ഇതൊക്കെ മനുഷ്യൻറെ ആവശ്യത്തിന് വേണ്ടി മാത്രമാണ്. എന്നാൽ പണ്ടുണ്ടായിരുന്ന ജീവികളിൽ പലതും ഇന്നില്ല.പ്രകൃതിയിലുണ്ടായ മാറ്റങ്ങൾ പിടിച്ചുനിൽക്കാനാവാതെ ജീവികൾ വംശനാശത്തിന് ഇടയായി. മനുഷ്യൻറെ അത്യാഗ്രഹം കാരണം ജീവികളുടെയും വൃക്ഷങ്ങളുടെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ്. ഇന്നത്തെ നിയമങ്ങളൊന്നും തന്നെ പരിസ്ഥിതി സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ ഒരു പ്രദേശത്തെ മാത്രമല്ല ലോകത്തിൻറെ പല ഭാഗങ്ങളിലും കാണാം അതിനൊരുദാഹരണമാണ് വർഷംതോറും വരുന്ന ദുരന്തങ്ങൾ.

ശ്രേയ
9 A ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം