ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/അക്ഷരവൃക്ഷം/ കലികാലത്തിന്റെ മിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
കലികാലത്തിന്റെ മിത്രം



   

കലികാലത്തിന്റെ ചുഴിയിൽ നിന്നും അങ്കുരിച്ച ഒരു മഹാവ്യാധി -കോവിഡ്
മഹാ രാഷ്ട്രമായ.... ചൈനയിൽ മഹാ മാരിയുടെ
ഉത്ഭവത്തിൽ, രോഗ തീവ്രതയുടെ വാർത്ത
അറിഞ്ഞു ലോകം..... പരിഭ്രാന്തരായി.....

രോഗം വിഴുങ്ങിയ രാജ്യങ്ങളിൽ ജാഗ്രതയില്ല, മുൻകരുതലില്ല..........
ഒടുവിൽ ഞൊടിയിടയിൽ എത്തി.... സിന്ധു ഗംഗ.... രാജ്യത്തും -ഇന്ത്യയിൽ ....
പക്ഷെ തളർന്നില്ല
അതി തീവ്ര ജാഗ്രതയിൽ രാജ്യം... ജനതാ കർഫ്യൂവിൽ തുടങ്ങി ലോക്ക് ഡൌണി ൽ ഭാരതം...

രോഗ പ്രതിരോധ പ്രവർത്തനങ്ങളേറെ
യാത്രയിൽ മാസ്ക് ധരിക്കാം,സോപ്പ് ലായനിയിൽ കൈ കഴുകി അണുവിമുക്തമാക്കാം....
രോഗ പ്രതിരോധത്തിൽ മുൻപന്തിയിലാണ് ഇന്ത്യ...
മാധ്യമങ്ങളിൽ നിറഞ്ഞു.

എന്നാൽ വിദേശത്തു ഇന്ത്യൻ പ്രവാസികളുടെ മരണം.
ഇന്ത്യയിൽ വിദേശികളുടെ ഉയിർത്തെഴുന്നേൽപ്പ്
പ്രത്യാശയുടെ നാളുകൾ....

മുൻകരുതലിലൂടെ രോഗ പ്രതിരോധത്തിൽ
ഭാരതം മുൻപന്തിയിൽ... ഇന്ത്യൻ പ്രവാസികൾക്ക്
അഭിമാനത്തിൻ നിമിഷം...
മഹാമാരി തൻ ശക്തി അലയടിച്ചപ്പോൾ 'നാമൊന്ന് ' എന്ന ആശയത്തോടെ രാജ്യം.....

പ്രതിരോധത്തിന്റെ വൻ
നിയന്ത്രണത്തിൽ
മഹാമാരി തൻ ശക്തിയൊലിച്ചു പോയി.

കുറഞ്ഞു........ മരണത്തിൻ കണക്ക്....,
രോഗികൾ തൻ തീരാ വേദനകൾ.
അവസാനമായൊന്ന് ഒരു നോക്ക് പോലും കാണിക്കാതെ കൊണ്ടുപോയി..... കാലൻ വൈറസ്......
അമ്മ തൻ വേദന ഇരട്ടിയാക്കി......
നൊമ്പരം മാത്രം ബാക്കിയാക്കി ആ.... മാരി

പക്ഷെ തളർന്നില്ല. മുഖ്യ ലക്ഷ്യം പ്രതിരോധമായവൈറസിനോട് ഉള്ള പ്രതിഷേധമായി.........

ജാഗ്രതയിലായി.... ഭയമില്ലാതെ പ്രതിരോധിച്ചു....

അങ്ങനെ കൊറോണ പുറത്തും നാം അകത്തുമായി.....

ആശ്വാസത്തിൻ പുലരി ഉണർന്നു.... സ്വൽപ്പം പ്രതീക്ഷയുണ്ടായി....

നമുക്കും വീട്ടിലിരുന്നു വൈറസിനെ പ്രതിരോധിക്കാം.....
സമാധാനത്തിന്റെ പുലരികൾക്കായി.......

               

ശിവരഞ്ജിനി.പി
8 B ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത