ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പട്ടഞ്ചേരി/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സംസ്ഥാന സ്കൂൾ ജൂഡോ വിജയി

ജൂൺ 28 ന് ചിറ്റൂർ സബ് ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ under 15 വിഭാഗത്തിൽ വിജയികളായി.

31-08-24 ന് G.S.M.H.S.S. തത്തമംഗലം സ്കൂളിൽ വച്ചു നടന്ന ചിറ്റൂർ സബ് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെ‍ഡലുകൾ നേടി G.H.S. പട്ട‍ഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി.

സംസ്ഥാന സ്കൂൾ ജൂഡോ വിജയി

തിരുവനന്തപുരത്തു വച്ചു നടന്ന സംസ്ഥാന സ്കൂൾ ജൂഡോ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ കാരുണ്യ.കെ, ശബരീഷ് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

29-09-24 ന് ചിറ്റൂർ വിജയമാത സ്കൂളിൽ വച്ചു നടന്ന ജില്ലാ സ്കൂൾ റസ് ലിങ് ചാമ്പ്യൻഷിപ്പിൽ G.H.S. പട്ട‍ഞ്ചേരി രണ്ടാം സ്ഥാനം നേടി.

സംസ്ഥാന സ്കൂൾ റസ് ലിങ് വിജയി

♦കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ റസ് ലിങ് ചാമ്പ്യൻഷിപ്പിൽ ആദർശ്, കാരുണ്യ എന്നിവർ മൂന്നാം സ്ഥാനം നേടി.

ചിറ്റൂർ സബ് ജില്ല കായികമേളയിലെ മത്സരവിജയികൾ

പേര് സ്ഥാനം ഇനം വിഭാഗം
ആര്യ.കെ 1 400m ജൂനിയർ
ആര്യ.കെ 1 200m ജുനിയർ
ആര്യ.കെ 2 100m ജൂനിയർ
ആര്യ.കെ 2 800m ജുനിയർ
അകുൽ.എം 2 100m സബ് ജൂനിയർ
അകുൽ.എം 3 200m സബ് ജുനിയർ
സുനിഷ.എസ് 2 ‍‍ഡിസ്കസ് ത്രോ സബ് ജൂനിയർ
സുനിഷ.എസ് 2 400m സബ് ജൂനിയർ
സുനിഷ.എസ് 2 800m സബ് ജൂനിയ‌ർ
അഭ്നന്ദ്.ആർ 3 ജാവലിൻ ത്രോ സബ് ജൂനിയർ

ശാസ്ത്രമേളയിൽ മികച്ച വിജയം

ചിറ്റൂർ സബ് ജില്ല ശാസ്ത്ര മേള വിജയികൾ 2024-25

ഈ അദ്ധ്യയന വർഷത്തെ ചിറ്റൂർ സബ് ജില്ല ശാസ്ത്രമേളയിൽ ജി.എച്ച്.എസ്. പട്ട‍ഞ്ചേരി സ്കൂൾ മികച്ച വിജയം നേടി. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐ. ടി. മേളകളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു. പ്രവർത്തി പരിചയ മേളയിൽ മികച്ച മൂന്നാമത്തെ സ്കൂളായി തെര‍ഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന സ്കൂൾസ് കായികമേള

എറണാകുളത്തു വച്ചു നടന്ന സംസ്ഥാന സ്കൂൾസ് കായികമേള ജൂഡോ മത്സരത്തിൽ

സീനിയർ ആൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ വരുൺ രണ്ടാം സ്ഥാനം നേടി.

ജൂനിയർ പെൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ ശിഖ മൂന്നാം സ്ഥാനം നേടി.

സീനിയർ പെൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ സുനിഷ മൂന്നാം സ്ഥാനം നേടി.

സംസ്ഥാന സ്കൂൾ ശാസ്ത്രമേള

ബ‍ഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ്  'A' GRADE , SALMAN FARIS.S

ആലപ്പുുഴയിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ബ‍ഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് ഇനത്തിൽ സൽമാൻ ഫാരിസ് A ഗ്രേഡോടെ അഞ്ചാം സ്ഥാനം നേടി.

പാലക്കാട് റവന്യൂ ജില്ലാ കലോത്സവം

ആയിഷ മിൻഹ. എസ് പാലക്കാട് റവന്യൂ ജില്ലാ കലോത്സവം വിജയി.

ശ്രീകൃഷ്ണപുരത്തു വച്ചു നടന്ന പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി. വിഭാഗം കഥാപ്രസംഗത്തിൽ ആയിഷ മിൻഹ ''A'' ഗ്രേഡ് നേടി.

അനുഷ്ക.എം പാലക്കാട് റവന്യൂ ജില്ലാ കലോത്സവം വിജയി


ശ്രീകൃഷ്ണപുരത്തു വച്ചു നടന്ന പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കന്നട പദ്യം ചൊല്ലലിൽ അനുഷ്ക.എം "'B"' ഗ്രേഡ് നേടി.

സംസ്ഥാന സ്കൂൾസ് കായികമേള

കായികമേള - ജൂ‍ഡോ ഓവറോൾ വിജയം

68-മത് സംസ്ഥാന സ്കൂൾസ് കായികമേളയിൽ റസലിംങ്, ജൂഡോ മത്സരങ്ങളിൽ ജി.എച്ച്.എസ്. പട്ടഞ്ചേരി മികച്ച രണ്ടാമത്തെ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.


വിശ്വ ഹിന്ദി ദിവസ് ക്വിസ് മത്സര വിജയികൾ

വിശ്വ ഹിന്ദി ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

S.S.L.C മികച്ച വിജയം

23 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും A+ നേടിക്കൊണ്ട് 100% വിജയം കരസ്ഥമാക്കി.

L S S , U S S മികച്ച വിജയം

8 വിദ്യാർത്ഥികൾ L S S ഉം 2 വിദ്യാർത്ഥികൾ U S S ഉം നേടിക്കൊണ്ട് മികച്ച വിജയം കരസ്ഥമാക്കി.