ജി.എച്ച്.എസ്. നെച്ചുള്ളി/അക്ഷരവൃക്ഷം/അമ്മുവിന്റെ സംശയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ സംശയങ്ങൾ

സ്കൂൾ അസംബ്ലിയിൽ വരിനിൽകുകയായിരുന്നു അമ്മു. പെട്ടെന്നാണ് തൊട്ടടുത്ത വരിയിലെ മീനു തല കറങ്ങിവീണത്. സ്കൂളിൽ ഇത് നിത്യസംഭവമാണ്. അതെന്താ അങ്ങനെ? അവൾ മനസ്സിൽ ഓർത്തു. സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കുന്നതിൽ മിടുക്കിയായിരുന്നു അമ്മു. അസംബ്ലി കഴിഞ്ഞ ശേഷം അവൾ ടീച്ചറുടെ അടുക്കലേക്ക് ഓടി. എന്താ ടീച്ചറെ നമ്മടെ സ്കൂളിൽ അസംബ്ലിക്കും മറ്റുമായി വരി നിൽകുമ്പോൾ കുട്ടികൾ തല കറങ്ങി വീഴുന്നത്. ഇത് ഇപ്പോൾ ഒരു നിത്യസംഭവമായി മാറിയില്ലെ?അതെ ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടി ഈ അടുത്ത ദിവസം തന്നെ ഒരു സ്കൂൾ മീറ്റിംഗ് വെക്കുന്നുണ്ട്. ശരി ടീച്ചർ അവൾ ക്ലാസിലേക്ക് പോയി.പക്ഷെ വ്യക്തമായ ഒരു മറുപടി കിട്ടാത്തത് അവളെ സങ്കടത്തിലാക്കി. സ്കൂൾ വിട്ട ശേഷം ഈ സംശയം അമ്മയോട് ചോദിക്കാൻ അവൾ തീരുമാനിച്ചു.വൈകിട്ട് ചായ ഉണ്ടാക്കുകയായിരുന്ന അമ്മയോട് അവൾ ചോദിച്ചു .അമ്മെ ഞങ്ങടെ സ്കൂളിൽ അസംബ്ലി സമയങ്ങളിലും മറ്റും കുട്ടികൾ തല കറങ്ങി വീഴുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. അതെന്താ അമ്മെ അങ്ങനെ അമ്മ അവളെ പിടിച്ച് മടിയിലിരുത്തി. ഇക്കാലത്ത് പണ്ടത്തെ പോലെയല്ലല്ലൊ അമ്മു. മുഴുവൻ പിള്ളേരും ഫോണിലും ലാപ്പിലുമൊക്കെയല്ലെ. അമ്മടെ ചെറുപ്പകാലത്തൊക്കെ എന്തൊക്കെ കളികളായിരുന്നു. വൈകുന്നേരം സ്കൂൾ വിട്ട് വന്നാൽ പലതരം കളികൾ കളിക്കുമായിരുന്നു. ഇപ്പൊ ഒന്നും ഇല്ല. അമ്മ ഒരു ദീർഘനിശ്വാസം എടുത്തു അമ്മ കാരണം പറഞ്ഞില്ലല്ലോ. പറ അമ്മെ അമ്മു അമ്മയെ നോക്കി. ആ എന്നിട്ട് കുട്ടികൾക്ക് പ്രധാനമായും വേണ്ടത് ആരോഗ്യമാണ്. ആരോഗ്യം എന്ന് പറഞ്ഞാൽ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കരുത്ത്. മനസ്സിലായോ? . "ഉം... " എന്നിട്ട് അമ്മു തലകുലുക്കി ചോദിച്ചു ."പാടത്തും പറമ്പിലുമൊക്കെ. ഓടി ചാടി കളിച്ചിരുന്ന ഒരു കുട്ടിക്കാലമാണ് ഞങ്ങൾക്കൊക്കെ ഉണ്ടായിരുന്നത്. പക്ഷെ നിന്റെ പ്രായക്കാർക്ക് ആ അവസരങ്ങളെല്ലാം നിഷേധിക്കപ്പെട്ടില്ലെ. നല്ല ഭക്ഷണം, നല്ല മനസ്സ് ,നല്ല വ്യായാമം, ഇതൊക്കെ ചെയ്താലല്ലെ പ്രസരിപുള്ള ജീവിതം ഉണ്ടാവു.കുട്ടിക്കാലത്തെ കളികളാണ് വ്യായാമം. ഇന്ന് പലരും മന്ന് പരീക്ഷകളിൽ ഒന്നാമനാവാൻ ശ്രമിക്കുമ്പോൾ കളിക്കാൻ മറന്നു പോകുന്നു. കുട്ടിക്കാലത്തെ നല്ല ജീവിതശൈലിയാണ് യൗവ്വനത്തെയും വാർധക്യത്തെയും ആരോഗ്യത്തോടെ നില നിർത്തുന്നത്. കുറച്ച് മാസം മുമ്പ്കേരള ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഫുഡ് ആൻഡ് നൂട്രീഷ്യൻ വിഭാഗവും സംസ്ഥാന സ്ക്കൂൾ ഹെൽത്ത് പ്രോഗ്രാമും ചേർന്ന് എല്ലാ ജില്ലകളിലും ഒരു പഠനം നടത്തിയിരുന്നു എന്ന് പത്രത്തിൽ ഉണ്ടായിരുന്നു, അതിന്റെ റിസൾട്ട് എന്താന്നറിയോ?"..."ഉം... എന്താ .. കേരളത്തിലെ 40% പേർ ശരിയായ രീതിയിൽ പ്രഭാത ഭക്ഷണം കഴിക്കുന്നില്ല. എന്നാണ് അന്ന് കണ്ടെത്താൻ സാധിച്ചത്. ഇതൊരു വലിയ പ്രശ്നം തന്നെയാണ്. രാവിലത്തെ ഭക്ഷണം കുട്ടികൾ കഴിക്കുന്നത് വളരെ പ്രധാനമാണ്. എന്നാലോ അധികപേരും ശ്രദ്ധിക്കാത്തതും ഇത് തന്നെ. ഇത് മൂലം കുട്ടികളിൽ പോഷകാഹാരക്കുറവും ഭാരക്കുറവും ഒക്കെ ഉണ്ടാവും. അതു കൊണ്ട് തന്നെയാണ് ഇങ്ങനെയുള്ള തലകറക്കമൊക്കെ ഉണ്ടാവുന്നത്.
            അപ്പോൾ ആ കുട്ടി ഇന്ന് പ്രഭാത ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ലെ അമ്മെ?. അമ്മു ആകാംക്ഷയോടെ ചോദിച്ചു. ഇന്നത്തെ കാര്യം മാത്രമല്ല മോളെ വ്യായാമം പോലുള്ള മറ്റു കാര്യങ്ങളും ഇതിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയാലെ അമ്മെകളിയും വ്യായാമവും ഒന്നും ഇല്ലാതിരുന്നാൽ കുട്ടികൾക്ക് ധാരാളം രോഗങ്ങൾ ഉണ്ടാവും ലെ. ടീച്ചർ ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട്. ഇനി മുതൽ ഞാനും ഇതെല്ലാം ശ്രദ്ധിക്കും .ഇത് കേട്ട് അമ്മ പുഞ്ചിരിച്ചു. നല്ല കുട്ടി.ആ അമ്മെ പറയാൻ മറന്നു ഞങ്ങളുടെ സ്കൂളിൽ ഒരു മീറ്റിംഗ് ഉണ്ടെന്ന് ടീച്ചർ പറഞ്ഞു .ഉം ഞാൻ വരാം.ഇത് പോലുള്ള സംശയങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കി നല്ല കുട്ടിയാവണം എന്റെ മോള്. അമ്മ അവളുടെ നെറ്റിയിൽ ചുംബിച്ചു.


ഷഫ്ന
8 ജി.എച്ച്.എസ്.നെച്ചുള്ളി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ