ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/വൃത്തിയില്ലാത്ത ഹെൽതി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയില്ലാത്ത ഹെൽതി

ചിത്തിരപുരം ഗ്രാമത്തിൽ ഹെൽതിയും അപ്പൂപ്പനും ഉണ്ടായിരുന്നു. ഹെൽതിക്ക് ഒട്ടും ശുചിത്വം ഇല്ല. നഖം ഒന്നും വെട്ടാതെ വൃത്തിയില്ലാതെ ഇരിക്കും. അവളുടെ അപ്പൂപ്പൻ പറഞ്ഞു മോളെ മറ്റുള്ള കുട്ടികളെ പോലെ വൃത്തിയോടെ നഖം വെട്ടി കുളിച്ചു നല്ല വസ്ത്രം ധരിച്ചിരിക്ക്. അതുകേട്ടപ്പോൾ ഹെൽതിക്ക് ദേഷ്യം വന്നു. മുത്തശ്ശൻ പറഞ്ഞതൊന്നും ഹെൽതി കേട്ടിരുന്നില്ല. അങ്ങനെയിരിക്കെ ഹെൽതിക്ക് വയറുവേദനയും ഛർദ്ദിയും എന്നീ രോഗങ്ങൾ പിടിപെട്ടു അവർ ആശുപത്രിയിൽ പോയപ്പോൾ നഖം ഒന്നും വെട്ടാതെ കുളിക്കാതെ ഇരുന്നത് കൊണ്ടാണ് രോഗം വന്നത് എന്ന് പറഞ്ഞു. ഹെൽതി മുത്തശ്ശനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. മുത്തശ്ശൻ പറഞ്ഞത് കേട്ടിരുന്നു എങ്കിൽ എനിക്ക് ഇങ്ങനെ വരില്ലായിരുന്നു. അന്ന് തൊട്ട് വൃത്തിയും ശുചിത്വവും പാലിച്ചു. കൂട്ടുകാരെ നമ്മൾ എപ്പോഴും വൃത്തിയായും ശുചിത്വത്തോടെ ഇരുന്നാൽ രോഗങ്ങൾ ഒഴിവാക്കാം.

സാന്ദ്ര. പി
3 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ