ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/ആഡംബരത്തിനു അധിക കാലമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
ആഡംബരത്തിനു അധിക കാലമില്ല

" ഞാനാണ് ഈ കൂട്ടത്തിലെ ഏറ്റവും വലിയ സുന്ദരി" വലിയ ആഡംബരത്തിൽ കുഞ്ഞു പൂക്കളുടെ ഇടയിൽ നിന്ന് ഒരു സുന്ദരി റോസാപ്പൂ കളുടെ ഇടയിൽ നിന്ന് ഒരു സുന്ദരി റോസാപ്പൂ പുഞ്ചിരിച്ചു നിന്നു പറയുന്നു. ചുറ്റും നിറയെ പുഷ്പങ്ങൾ, വണ്ടുകൾ, പൂന്തേൻ നുകരാൻ വരുന്ന ചെറു വർണങ്ങളുള്ള പൂമ്പാറ്റകൾ, എന്നിവ ഒക്കെ കൊണ്ട് നിറഞ്ഞുനിൽക്കുകയാണ് ആ പുഷ്പിച്ചു നിൽക്കുന്ന പൂന്തോട്ടം. കുന്നുകളിൽ തടിക്കാട് വഴി കടന്നു വരുന്ന ആ തണുത്തകാറ്റ് പൂക്കളുടെ മനസ്സിലെ എന്നും ആനന്ദം കൊള്ളിച്ചു. ആഡംബരത്തിൽ പുഞ്ചിരിച്ചു നിൽക്കുന്ന ആ പൂവിനെ പൂന്തോട്ടത്തിൽ സുഹൃത്തുക്കൾ ഒന്നുമില്ല. കാരണം അവർ ആരെയും ഇവർക്ക് ഇഷ്ടമല്ല. ഒരുദിനം എല്ലാ പൂക്കളും ഉച്ച മയക്കം പൂണ്ട് തലതാഴ്ത്തി കിടക്കുകയായിരുന്നു. റോസാപ്പൂക്കൾ മാത്രം നിൽക്കുന്നുണ്ട്. തന്റെ സമീപത്ത് തെച്ചിയും, മുക്കുറ്റിയും ആണ് ഉള്ളത്. അവർക്കൊന്നും അഴകില്ല എന്നാണ് റോസാപ്പൂവിനെ ഭാവം. അവളെപ്പോഴും വിരിഞ്ഞ കണ്ണുകളുമായി ആ പൂന്തോട്ടത്തിൽ നിൽക്കുന്ന ആ കാഴ്ച ആരെയും മോഹിപ്പിക്കും! അങ്ങനെയിരിക്കെ, സന്ധ്യാസമയം ചുറ്റുപാടും നിശ്ചലമായി ഇരിക്കുകയാണ്. റോസാപ്പൂവ് മാത്രം തല ഉയർത്തി നിൽക്കുന്നു. അപ്പോഴാണ് ആകാശത്തുനിന്ന് പൂക്കളെ നശിപ്പിക്കുന്ന ഒരു കൂട്ടം പ്രാണികൾ ആ പൂന്തോട്ടത്തിൽ വന്നത്. പ്രാണികൾ ചുറ്റും കണ്ണോടിച്ചു. സന്ധ്യാ സമയമായിട്ടും തലയുയർത്തി നിൽക്കുന്ന ആ പൂവിനെയാണ് അവർ ആദ്യം ശ്രദ്ധിച്ചത്. എല്ലാ പ്രാണികളും അപ്പുവിനെ നശിപ്പിച്ച് പറന്നുപോയി. അവസാനം ഒരു പ്രാണി മാത്രമാണ് ആ പൂവിൽ അവശേഷിച്ചത്. ആ പ്രാണി ചുറ്റുമുള്ള ചെടികളിൽ നശിപ്പിച്ചു. അങ്ങനെ ആ പൂന്തോട്ടം മുഴുവൻ നശിച്ചു. കൂട്ടുകാരെ ഇതേ അവസ്ഥയാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്. ഒരു പൂവിന്റെ അത്രയേ ഉള്ളൂ നമ്മുടെ ജീവിതവും ആഡംബര മാത്രം ചിന്തിച്ചാൽ നമ്മുടെ വിധി മറ്റൊന്നായിരുന്നു. ഇന്ന് നമ്മുടെ രാജ്യമൊട്ടാകെ പടർന്ന കോവിഡ്-19 ( കൊറോണ) എന്ന മഹാമാരി ഈ കഥയിലെ പ്രാണികളെ പോലെയാണ്. വ്യക്തിശുചിത്വം കൂടിയാണ് ഈ അസുഖത്തെ മറികടക്കാൻ ആദ്യം വേണ്ടത്. ഈ മഹാമാരിയെ ഒരു പേമാരി ആവാതെ നമുക്ക് പ്രയത്നിക്കാം. അസുഖം വന്നു ചികിത്സിച്ചിട്ടും കാര്യമില്ല അസുഖത്തെ വരാതെ നമുക്ക് തടയാം.

നന്ദിത സി
7 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ