മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക്
പാഞ്ഞടുക്കുന്ന കൊറോണ !
മനുഷ്യനാൽ മനുഷ്യൻ കൊല്ലപ്പെടുന്നു
മാരക വൈറസ് കൊറോണ മൂലം.
പ്രകൃതിയെ മറന്നു വിളയാടിയ മനുഷ്യന്
പ്രകൃതിയൊരുക്കിയ കൊടും ശിക്ഷ അല്ലേ ഇത് !
പേടി വേണ്ട ...ഭീതി വേണ്ട...
വേണ്ടത് നമുക്ക് ജാഗ്രതമാത്രം.
മുതിർന്നവർ ഇങ്ങനെ പറയുമ്പോൾ
ഞങ്ങൾ കുട്ടികൾ നിന്നോട് ചോദിക്കുന്നു
കൂട്ടുകാരുമൊത്ത്
ഒന്ന് കളിക്കാൻ .....ഒന്നു ചിരിക്കാൻ......
അനുവദിക്കുമോ കൊറോണ നീ !!