ജി.എച്ച്.എസ്. ചെറുവണ്ണൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗങ്ങളെ......

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം രോഗങ്ങളെ......

ആധുനിക സമൂഹത്തിനു ഭീഷണിയായുയർന്നു നിൽക്കുന്ന വെല്ലുവിളികളിലൊന്നാണ് അനിയന്ത്രിതമായി തുടരുന്ന രോഗവ്യാപനം. മാനവ സമൂഹത്തിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന വിധത്തിൽ പകർച്ചവ്യാധികൾ അവയുടേതായ സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്. വിശ്വപ്രസിദ്ധമായ പല സംസ്കാരങ്ങളുടേയും ഉന്മൂലനത്തിനു വഴി തെളിച്ചത് പകർച്ചവ്യാധികളാവാമെന്ന ഒരുകൂട്ടം ചരിത്രകാരന്മാരുടെ വാദത്തെ നമുക്ക് നിസ്സാരവൽക്കരിക്കാനൊക്കുകയില്ല. ലോകത്തിനുമേൽ തന്റെ കറുത്ത നിഴൽ വീഴ്ത്താനൊരുങ്ങിയ വസൂരി പോലുള്ള രോഗങ്ങൾക്കെതിരെ വാക്സിനേഷന്റെ സഹായത്തോടെ പടപ്പുറപ്പാട് നടത്തി വിജയം വരിച്ച വീരേതിഹാസങ്ങളും പ്ലേഗ്, സാർസ് തുടങ്ങിയ രോഗങ്ങളെ പിടിച്ചുകെട്ടിയ ചരിത്രകഥകളും നമുക്ക് പിൻബലമായുണ്ടെങ്കിലും രോഗങ്ങളുടേയും മഹാമാരികളുടേയും പിടിയിൽ നിന്ന് ഇന്നും നാം മുക്തരല്ല എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.

മാനവപുരോഗതിയുടെ കീർത്തിക്ക് ഭംഗം വരുത്തുന്ന ഇത്തരത്തിലുള്ള കറുത്ത ചരിത്രങ്ങൾ ‍ ഇനിയും ആവർത്തിക്കാതിരിക്കാൻ നമുക്കനുവർത്തിക്കാവുന്ന മാർഗം ഫലപ്രദമായ രോഗപ്രതിരോധത്തിന്റേതാണ് . രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് രോഗം വരാതെ പ്രതിരോധിക്കുന്നതാണ് എന്ന യാഥാർത്ഥ്യം നാം വിസ്മരിക്കാതിരിക്കേണ്ടതുണ്ട് .

മാനവരാശിക്കു മുമ്പിൽ തന്റെ ഏകാധിപത്യം സ്ഥാപിക്കാനൊരുങ്ങിക്കൊണ്ട് കൊറോണ വൈറസ് ( കോവിഡ് 19 ) പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ശാസ്ത്രീയമായ രോഗപ്രതിരോധമാർഗങ്ങൾ നാം ആർജ്ജിക്കേണ്ടതുണ്ട്. തടയുന്നതിനും പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുമായി വിദഗ്ധർ നൽകുന്ന രോഗവ്യാപനം നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക എന്നത് ഇതിൽ പ്രധാനപ്പെട്ടതാണ്. രോഗവ്യാപനസാധ്യതകൾ ശരിയായി മനസ്സിലാക്കിക്കൊണ്ട് ശരിയായ പ്രതിരോധരീതികൾ അനുവർത്തിക്കുക എന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. രോഗലക്ഷണങ്ങളെക്കുറിച്ചും പകർച്ചാരീതികളെ‍ക്കുറിച്ചും സമൂഹത്തെ കൃത്യതയോടെ ബോധവത്ക്കരിക്കുക എന്നതാണിതിന്റെ ആദ്യപടിയായി സ്വീകരിക്കേണ്ടത് . സ്വയരക്ഷയ്ക്കോടൊപ്പം മറ്റുള്ളവരുടെ രക്ഷകൂടി ഓരോരുത്തരും ഉറപ്പു വരുത്തേണ്ടതുണ്ട് . മറ്റുള്ളവർകൂടി സുരക്ഷിതരാവുമ്പോഴേ തന്റെ ജീവനും ഉള്ളിലുണ്ടാവേണ്ടതുണ്ട് . സുരക്ഷിതമാവുകയുള്ളൂ എന്ന അവബോധം ഓരോ മനുഷ്യരുടേയും .സമൂഹത്തെ കബളിപ്പിക്കുന്ന തരത്തിലുള്ള വ്യാജചികിത്സകൾക്ക് ശാസ്ത്രീയചികിത്സ തേടുക എന്നതും ഏറെ പ്രധാനപ്പെട്ടതാണ്. വിധേയരാകാതെ രോഗവ്യാപനസാധ്യതകൾതിരിച്ചറിഞ്ഞ് ചിട്ടയായ നടപടിക്രമങ്ങളും പ്രതിരോധ സന്നാഹങ്ങളും ഒരുക്കുന്നതിൽ ഗവൺമെന്റിന്റെ പ്രസക്തിയും വളരെ വലുതാണ് .

ഇത്തരത്തിലുള്ള പകർച്ചവ്യാധി പ്രതിരോധ നടപടികൾക്കൊപ്പം തന്നെ വ്യക്തിശുചിത്വം, പരിസരശുചിത്വം, സാമൂഹ്യശുചിത്വം തുടങ്ങിയ പൊതു പ്രതിരോധശീലങ്ങളും നാം സ്വായത്തമാക്കേണ്ടതുണ്ട്. സുശക്തമായ കവചം ശുചിത്വശീലങ്ങളാണ്. രോഗം പടരാനുള്ള സാധ്യതകൾ കഴിയുന്നതും ഇല്ലാതാക്കണം. പ്രതിരോധശേഷി കൂട്ടുവാനുതകുന്ന ഭക്ഷണശീലങ്ങൾ പാലിക്കുക എന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. പകർച്ചവ്യാധികളുടെ പ്രതിരോധത്തോടൊപ്പം തന്നെ ജീവിതശൈലീരോഗ ങ്ങളുടെ പ്രതിരോധവും പ്രധാനപ്പെട്ടതാണ് . പകർച്ചവ്യാധികളെ കൂടുതൽ ഗുരുതരമാക്കുന്നതും മരണകാരണമാക്കുകയും ചെയ്യുന്നതിൽ ജീവിതശൈലീരോഗങ്ങളുടെ പങ്ക് വളരെ വലുതാണ്.

സമീകൃതാഹാരശീലങ്ങളും വ്യായാമങ്ങളുമാണ് ജീവിതശൈലീരോഗങ്ങൾക്കെതിരെയുള്ള ഫലപ്രദമായ പ്രതിരോധമാർഗം.

മാനവനിലനിൽപ്പിന് ഭീഷണിയുയർത്തുന്ന രോഗങ്ങളെ അതിജീവിക്കാനുള്ള അതിനെതിരെ പോരാടാനുള്ള ആയുധം ശാസ്ത്രീയമായ പ്രതിരോധസംവിധാനങ്ങളാണെന്ന് ഓരോ വ്യക്തിയും തിരിച്ചറിയണം. ആ തിരിച്ചറിവിന്റെ വെളിച്ചത്തിൽ ‍ ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ ശാസ്ത്രീയബോധത്തോടെ രോഗങ്ങൾക്കും മഹാമാരികൾക്കും മുകളിൽ അനശ്വരവിജയം കൈവരിക്കാൻ മാനവരാശിക്കാവട്ടെ....

ശ്രീനന്ദ എസ് . ബി.
IX-A ജി.എച്ച്.എസ്. ചെറുവണ്ണൂർ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം