ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/മനുവിന്റെ ദുഃഖം
മനുവിന്റെ ദുഃഖം.
സ്കൂൾ ഇല്ലാത്ത ദിവസമായതിനാൽ മനു കുറച്ച് വൈകിയാണ് ഉറക്കിൽ നിന്ന് ഉണർന്നത്. മുറ്റത്തെ മാവ് മുത്തശ്ശിയോടൊപ്പം അവധി ദിവസം ആഘോഷിക്കാം എന്ന് കരുതി മനു വേഗം തന്നെ രാവിലത്തെ പരുപാടികളൊക്കെ തീർത്തു. ചായ കുടിയും കഴിഞ്ഞ് മുറ്റത്തേക്ക് ഇറങ്ങിയ മനു ആ കാഴ്ച കണ്ട് ഞെട്ടി. മനുവിന്റെ പ്രിയപ്പെട്ട മാവിനെ അച്ഛനും വീട്ടുകാരും പണിക്കാരും ചേർന്ന് വെട്ടിക്കളയുന്നു. അച്ഛനോട് മനു കരഞ്ഞു പറഞ്ഞു 'അച്ഛാ അത് വെട്ടരുത്, നമ്മുടെ സ്വന്തം മാവ് മുത്തശ്ശി അല്ലെ അത്, വേണ്ട അച്ഛാ ' എന്നാൽ ആരും തന്നെ മനുവിന്റെ വാക്കിന് വില കൊടുത്തില്ല. ചെറിയ കുട്ടി ആയ നിനക്ക് എന്തറിയാം എന്ന് പറഞ്ഞു എല്ലാവരും അവനെ പരിഹസിച്ചു. മനുവിന് സങ്കടം അടക്കാൻ കഴിഞ്ഞില്ല. ആ ബാല്യത്തിലുള്ള നിഷ്ക്കളങ്കതയും പരിസ്ഥിതിയോടുള്ള അവന്റെ സ്നേഹവും അവർ മനസ്സിലാക്കിയില്ല. തണൽ നൽകുന്ന ഒരു കുടയാണ് നശിപ്പിക്കുന്നത് എന്ന സത്യവും മനസ്സിലാക്കാൻ അവർ വൈകിപ്പോയി.......
|