ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിയെ സ്നേഹിക്കാം നല്ല ഒരു നാളെയ്ക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിയെ സ്നേഹിക്കാം നല്ല ഒരു നാളെയ്ക്കു വേണ്ടി

നാം ജീവിക്കുന്ന ഈ പരിസ്ഥിതിയെ നാം ഒരിക്കലും വേദനിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷമായുള്ള കാര്യങ്ങൾ ചെയ്താൽ അത് പരിസ്ഥിതിയെ മാത്രം ബാധിക്കുന്നതല്ല .എല്ലാ ജീവജാലങ്ങളും അതിൽ പങ്കാളികളാകും . മനുഷ്യൻ പരിസ്ഥിതിയോട് ചെയ്യാത്ത തെറ്റുകുറ്റങ്ങളില്ല .പരിസ്ഥിതി നമുക്ക് വേണ്ടി ഒരുക്കി വച്ച വിരുന്നെല്ലാം നാം നശിപ്പിക്കുകയാണ്. മനുഷ്യൻ്റെ വിഭവ ചൂഷണം പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ താളം തെറ്റുന്നു .ക്രമം തെറ്റിവരുന്ന കാലവസ്ഥയും പ്രളയവും ഒക്കെ ഇതിന് ഉദാഹരണങ്ങൾ മാത്രം മനുഷ്യൻ പ്രകൃതി ചെയ്യുന്ന ചൂഷണം കാരണo കൊറോണ എന്ന ഒരു വലിയ മഹാമാരിയും കൂടി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ചൈനക്കാർ കാടുകളിൽ നിന്ന് മൃഗങ്ങളെ പിടിച്ച് കൊണ്ടുവന്ന് കൊന്നു തിന്നുന്നതാണ് കൊറോണ എന്ന മഹാമാരിക്ക് കാരണമായത്. ഇനാംപേച്ചികൾ എന്ന ജീവികളിൽ നിന്നാണ് കൊറോണ മനുഷ്യരിലേക്ക് എത്തിയത്. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയും ചെയ്യുന്നു. രോഗബാധയുള്ള ആൾ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ അവരുടെ വായിൽ നിന്ന് വരുന്ന സ്രവങ്ങൾ അവരുടെ ഉള്ളിലേക്ക് പ്രവേശിക്കുകയും അവരിൽ രോഗം പിടിപെടുകയും ചെയ്യുന്നു.പ്ലാസ്റ്റിക്ക് കവറുകൾ വലിച്ചെറിയുന്നു, മരങ്ങൾ വെട്ടിയും കുന്നുകൾ ഇടിച്ചും, വയലുകൾ മണ്ണിട്ടുനികത്തിയും നാം തന്നെ പല വിപത്തിനെയും ക്ഷണിച്ചു വരുത്തുകയാണ് .എത്ര കണ്ടാലും എത്രകേട്ടാലും അനുസരിക്കാത്തതാണ് നമ്മുടെ കുഴപ്പം.പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പുഴകളിലും റോഡരികിലും കൊണ്ടുപോയി തള്ളുന്നതിലൂടെ പല പല രോഗങ്ങൾക്ക് കാരണമാകുന്ന ഈച്ച, കൊതുക് ,എലി എന്നിവ കൂടുതലായി പെരുത്തു വരികയാണ് ചെയ്യുന്നത്. പ്രകൃതിയോട് മനുഷ്യൻ്റെ ഇത്തരം ഇടപെടലിലൂടെ എന്തെല്ലാം വിപത്താണ് വരുന്നതെന്ന് പ്രതീക്ഷിക്കാനാവില്ല. മനുഷ്ര്യൻ്റെ സ്വാർത്ഥത മുഴുവൻ നാം പ്രകൃതിയിൽ അടിച്ചേൽപ്പിച്ചാൽ ഒരു നാൾ പ്രകൃതി പ്രതികരിക്കും മണ്ണിലേക്ക് ഇറങ്ങി മണ്ണിനെ സ്നേഹിച്ച് പ്രകൃതിയോടുള്ള ക്രൂരതകൾ ഒഴിവാക്കി പരിസ്ഥിതിയെ സ്നേഹിക്കുന്ന നാളത്തെ ഒരു പുതിയ തലമുറയ്ക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ദേവിക സി
6 ഗവ.ഹൈസ്കൂൾ ചെറിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം