ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/നന്ദൂട്ടിയുടെ കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
നന്ദൂട്ടിയുടെ കാത്തിരിപ്പ്

രാവിലെ ഉറക്കമുണർന്ന നന്ദൂട്ടി കണ്ണും തിരുമ്മി എഴുന്നേറ്റു കുറെ നേരം കിടക്കയിൽ തന്നെ ഇരുന്നു. പെട്ടെന്ന് അവൾക്കു ഓർമ്മ വന്നു ഇന്ന് അച്ഛൻ വരുന്ന ദിവസമാണല്ലോ. അവൾ വേഗം എഴുന്നേറ്റു അമ്മയുടെ അടുത്തേക്ക് ഓടി, അമ്മേ ഇന്നല്ലേ അച്ഛൻ വരുന്നത്.. അടുക്കളയിൽ ജോലി ചെയ്‌തോണ്ടിരിന്ന അമ്മ അവളെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ഈ അമ്മക്കിതെന്തു പറ്റി എന്ന് ചിന്തിച്ചു കൊണ്ട് അവൾ ഹാളിലേക്ക് നടന്നു. അവിടെ മുത്തച്ഛൻ ടീവി കണ്ടോണ്ടിരിക്കുന്നു അവളും അടുത്ത് ചെന്നിരുന്നു. അവൾക്ക് കാർട്ടൂൺ കാണണം എന്നുണ്ടായിരു എന്നാൽ ആ മുഖത്തെ ഗൗരവം കണ്ടപ്പോൾ ചോദിക്കാൻ തോന്നിയില്ല. അവളും ടീവി ലേക്ക് കണ്ണും നട്ടിരുന്നു അപ്പോൾ ടീവിയിൽ കൊറോണ വൈറസിനെ കുറിച്ചും അതിന്റെ വ്യാപനത്തെ കുറിച്ചും പ്രധിരോധ പ്രവർത്തങ്ങളെ കുറിച്ചും റിപ്പോർട്ടർ സംസാരിക്കുകയായിരുന്നു. അവൾക്ക് ഒന്നും മനസിലായില്ല. ഇതിനിടയിൽ ലോക്ക് ഡൌൺ എന്നവാക്കും കേൾക്കുന്നുണ്ട് അവൾ അവിടെ നിന്നും എഴുന്നേറ്റു പോയി. വൈകുന്നേരം വരെ നന്ദൂട്ടി അച്ഛന്റെ വരവും കാത്തിരുന്നു. രാത്രി ആയിട്ടും അച്ഛനെ കാണാതിരുന്നപ്പോൾ അവൾക്കു സങ്കടം വരാൻ തുടങ്ങി. അവൾ അമ്മയോട് പോയി ചോദിച്ചു, അമ്മേ അച്ഛൻ എന്താ വരാത്തത്. അപ്പോൾ അമ്മ പറഞ്ഞു മോളെ കൊറോണ രോഗം നമ്മുടെ നാട്ടിലും പടർന്നു പിടിക്കുന്നത് കൊണ്ട് സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാന സർവീസും, റെയിൽവേ സർവീസും, ബസ് സർവീസും ഒക്കെ നിർത്തി വച്ചിരിക്കുകയുമാണ്. അതുകൊണ്ട് അച്ഛന് വരാൻ കഴിയില്ല. അത് കേട്ടു നന്ദൂട്ടി കരയാൻ തുടങ്ങി. അപ്പോഴാണ് അമ്മയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്. അമ്മ പോയി ഫോൺ എടുത്തു എന്നിട്ട് നന്ദൂട്ടിയെ വിളിച്ചു... മോളെ വാ അച്ഛൻ വിളിക്കുന്നു. അവൾ ഓടി ചെന്നപ്പോ അച്ഛൻ വീഡിയോ കാൾ ചെയ്യുകയാണ് അത് കണ്ടു അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു അച്ഛൻ എപ്പഴാ വരിക... അച്ഛൻ മോളോട് പറഞ്ഞു മോള് കരയല്ലേ അച്ഛൻ വേഗം വരും. ലോക്ക് ഡൌൺ തീരട്ടെ കോറോണയെ നമ്മുടെ നാട്ടിൽ നിന്നും ഓടിക്കണ്ടേ നമുക്ക് . മോള് ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം കേട്ടോ പുറത്തൊന്നും അധികം ഇറങ്ങരുത്. അച്ഛൻ വേഗം വരാം വരുമ്പോൾ ചോക്ലേറ്റും പാവക്കുട്ടിയും ഒക്കെ കൊണ്ടുത്തരാം.അച്ഛൻ പറയുന്നത് കേട്ടു അവൾക്കു സന്തോഷമായി. അവൾ അമ്മയെ കെട്ടിപിടിച്ചു കിടന്നുറങ്ങി

അനഞ്ജന നാരായണൻ
3 ഗവ.ഹൈസ്കൂൾ ചെറിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ