അമ്പമ്പോ കണ്ടു ഞാൻ
വീടും പരിസരവും
ആകെയും വൃത്തിയാൽ
തിളങ്ങിടുന്നെ
അമ്മയോടാരാഞ്ഞു
എന്തമ്മേ ? ഇങ്ങനെ
ആകെയും വൃത്തിമയമാണല്ലോ ?
വേനൽ കാലത്തെ ദാഹവും പേറി ഞാൻ
ഓടിയ നേരത്ത് കണ്ടതയ്യോ
കുടിവെള്ളതിന്നു പകരമായി നിൽപതോ
കൈകഴുകാനുള്ള സോപ്പും വെള്ളവും
എന്തമ്മേ ഇങ്ങനെയെന്ന
ചോദ്യതിന്നമ്മ തന്ന ഉത്തരമാം
കുഞ്ഞൻ കോറോണ ഭയത്തിനാൽ നാടാകെ വിറയലാന്നെന്റെ കുഞ്ഞേ
എങ്കിലും ചൊല്ലേട്ടെ
ഉള്ളാൽ ഭയമൊന്നിരിക്കിലും
നാടകെ വൃത്തിയിൽ ആയതു പരമ സത്യം