ജി.എച്ച്.എസ്. കൂടല്ലൂർ‍‍/അക്ഷരവൃക്ഷം/പ്രളയം വിതച്ച വഴിയിലൂടെ കോവിഡ് വന്നപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം വിതച്ച വഴിയിലൂടെ കൊറോണ വന്നപ്പോൾ

കളകളമൊഴുകും
കാട്ടരുവിയും പിന്നെ
പലവഴി താണ്ടിയ പുഴകളും
പച്ച വിരിച്ച പാടങ്ങളും
നൽ പൂവുകളും
പറവകൾ പച്ചയാം
പ്രകൃതിയിൽ പാറിപ്പറന്നു
പെട്ടന്നൊരുനാൾ കേട്ടു
പ്രളയം വരുന്നു മഹാപ്രളയം
ഭീതിയോടെ പാ‍ഞ്ഞു
നാരിയും നരനും
നാനാവഴിക്ക് ജീവനോടെ
നക്കിയെടുത്തു
നന്മ മറഞ്ഞ മനുഷ്യരേയും
അവന്റെ ചെയ്തികളേയും
കൂടാതെ വന്നു കത്രീനയും
പിന്നെ റീത്തയും
കൊടുങ്കാറ്റെന്ന വേഷപ്പകർച്ചയിൽ
കിട്ടീട്ടും കിട്ടീട്ടും കണ്ടിട്ടും കേട്ടിട്ടും
പഠിച്ചില്ല നാം
കൊറോണ വന്നു
പുതിയൊരു പാഠം
പിന്നേയും പായുന്നു മാലോകർ പാരിൽ
പഠിച്ചില്ല മർത്യൻ
പഠിക്കുമോ ഇനിയെങ്കിലും
പ്രകൃതിയെ പച്ചക്ക് നോവിക്കാതിരിക്കാൻ...

റിദ മെഹ്‍വിഷ്
6 ബി ജി. എച്ച്. എസ്. കൂ‍ടല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 21/ 02/ 2024 >> രചനാവിഭാഗം - കവിത