ജി.എച്ച്.എസ്. കൂടല്ലൂർ‍‍/അക്ഷരവൃക്ഷം/പ്രകൃതി ശുചിത്വത്തെ കുറിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ശുചിത്വത്തെ കുറിച്ച്

ഇതെന്റെ അനുഭവങ്ങളാണ്. ഞാൻ താമസിക്കുന്ന ചുറ്റുപാടുകളെ കുറിച്ചാണ് എഴുതുന്നത്. നമ്മുടെ നാടിന്റെ മാലിന്യ പ്രശ്‍നം നമുക്ക് തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. എങ്ങനെയെന്ന് ചോദിച്ചാൽ ഈ കൊറോണ കാലത്ത് ഞാനെന്റെ ചുറ്റുപാടുകളെ നിരീക്ഷിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി. കാരണം എന്റെ പരിസരത്തെങ്ങും ഒരു മാലിന്യവുമില്ല. ഹായ് എത്ര സുന്ദരം! എന്റെ വാടക വീടിനു തൊട്ടുമുൻപിലൂടെ കടന്നുപോകുന്ന റോഡിൽ സ്ഥിരമായി കാണാറുള്ള ലഹരി പാക്കറ്റുകൾ, കുപ്പികൾ, മറ്റ് മാലിന്യങ്ങൾ, ഒന്നും തന്നെയില്ല. സുന്ദരമായ വഴിയോരങ്ങൾ. അത്പോലെ ടെലിവിഷനിൽ ഒരു വാർത്തയിൽ കണ്ടത് യമുനാനദി മാലിന്യങ്ങളില്ലാതെ കളകളാരവത്തോടെ ഒഴുകുന്നതാണ്. ഇതെല്ലാം കണ്ട് എന്റെ മനസ്സ് ഏറെ സന്തോഷിച്ചു. ഇത് പോലെ ഒരു കാഴ്‍ച നമ്മുടെ നാട്ടിൽ ഇനിയെന്നും കാണാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. മനുഷ്യൻ തന്നെയാണ് നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നതെന്ന് ലോക്ക്ഡൗൺ മനസ്സിലാക്കിത്തന്നു. നമ്മൾ വേസ്റ്റുകൾ പുറത്തേക്കെറിഞ്ഞില്ലെങ്കിൽ നമ്മുടെ പ്രകൃതി എത്ര മനോഹരം. ഇത് നാം ഓരോരുത്തരും മനസ്സിലാക്കണം. കുട്ടികളായ നമ്മളും പേപ്പർ കഷ്‍ണങ്ങളും, പ്ലാസ്റ്റിക് കവറുകളും, ഭക്ഷണാവശിഷ്ടങ്ങളും പുറത്തേക്ക് വലിച്ചെറിയരുത്. എഴുതാൻ ഒരുപാടുണ്ട്. ഇങ്ങനെയൊക്കെ ചിന്തിക്കാനും എഴുതാനും പ്രേരിപ്പിച്ച വിദ്യാഭ്യാസ മന്ത്രി സാറിനും എന്റെ അധ്യാപകർക്കും നന്ദി. നമ്മുടെ പ്രയാസ സാഹചര്യത്തിൽ നമ്മെ സഹായിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സാറിനും അദ്ദേഹത്തിന് പിന്തുണയേകി കൂടെ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി.

Break The Chain
ശിവാനി കെ
6 B ജി. എച്ച്. എസ്. കൂടല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 02/ 2024 >> രചനാവിഭാഗം - ലേഖനം