കൊച്ചു കൊച്ചു കൂട്ടരേ
ശ്രദ്ധയോടെ കേൾക്കണം
വൃത്തിവേണം നമ്മൾക്കൊക്കെ
പുഷ്ടിയായി വളരുവാൻ
രാവിലെ ഉണരണം
നിത്യകർമം ചെയ്യണം
വൃത്തിയുള്ള വസ്ത്രമിട്ടു
സ്കൂളുകളിൽ എത്തണം
കൈനഖവും കാൽനഖവും
വെട്ടിശുചിയാക്കണം
കൈകഴുകി വേണം നമ്മൾ
ഭക്ഷണം കഴിക്കുവാൻ
വൃത്തിയുള്ള വസ്ത്രവും
വൃത്തിയുള്ള ഭക്ഷണം
ശുദ്ധമായ വായുവും
ശുദ്ധിയുള്ള വെള്ളവും
രോഗമറ്റ ജീവൻ നൽകി
നമ്മളെ രക്ഷിച്ചിടും.....