ജി.എച്ച്.എസ്. കാലിക്കടവ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024-25

ജി എച് എസ് കാലിക്കടവ് സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം അതി ഗംഭീരമായി നടന്നു.ഒന്നാം ക്ലാസ്സിലേക്കുള്ള കുട്ടികളെ സമീപത്തുള്ള അങ്കണവാടിയിൽനിന്നും ഘോഷയാത്രയായി സ്വീകരിച്ചുകൊണ്ടുവന്നു. കുട്ടികൾക്കുള്ള സ്കൂൾ കിറ്റ് സമ്മാനിച്ചു .പായസവിതരണം നടത്തി.പത്താംക്ലാസിൽ നിന്നും ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.സ്കൂളിന്റെ മികച്ചവിജയം നിലനിർത്തിയ മുഴുവൻ കുട്ടികൾക്കും മെഡലുകൾ നൽകി.


പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു.

കുട്ടികൾക്കായി പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതി നടത്തം സങ്കടിപ്പിച്ചു


വായനാദിനം

പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനം കാലിക്കടവ് സ്കൂളിൽ സമഗ്രമായി ആഘോഷിച്ചു.

വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദനവും സ്കൂളിലെ കുട്ടി എഴുത്തുകാരെ പരിചയപ്പെടലും നടത്തി. സ്കൂളിലെ തന്നെ അദ്ധ്യാപികയായ ലസിത ടീച്ചർ തന്റെ പുതിയ പുസ്തകമായ "പ്രാദേശിക പഠന ചരിത്ര മാതൃകകൾ "സ്കൂൾ ലൈബ്രറിയിലേക്ക് നൽകി.കുട്ടികൾക്കായി പുസ്തകാസ്വാദന മത്സരം നടത്തി.വിജയികളെ തിരഞ്ഞെടുത്തു.കുട്ടികൾ തയ്യാറാക്കിയ ക്ലാസ് തല പതിപ്പുകൾ അസ്സെംബ്ലിയിൽ പ്രകാശനം ചെയ്തു.