ചൈനയിലെ വുഹാനിൽ നിന്നും
തുടങ്ങി മാരി
ലോകം മുഴുവനും
പടർന്നു മാരി
ലോകജനതയെ
വിഴുങ്ങി മാരി
മനുഷ്യനെ ഭീതിയി-
-ലാഴ്ത്തി മാരി
ആഘോഷങ്ങളില്ല,
ഉത്സവങ്ങളില്ല,
ആരാധനാലയങ്ങൾ ഒന്നുമേയില്ല..
ഇന്നറിയുന്നു നമ്മൾ ഒരു
വൈറസ്മതി നമ്മുടെ
ജീവിതം മാറ്റുവാൻ..
ഭയപ്പെടാതെ ജാഗ്രതയോടെ
ഇക്കാലവും നമ്മൾ നേരിടും