ചെർക്കള

 

കാസർഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെർക്കള.

ചെങ്കള ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ പട്ടണമാണ് ചെർക്കള. കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. ചെർക്കള ഒരു പ്രഥാന ജംഗ്ഷൻ ആകുന്നു. ചെങ്കള പഞ്ചായത്തിന്റെ പതിനാലാം വാർഡാണിത്. ചന്ദ്രഗിരി പുഴക്ക് മുകളിലൂടെയുള്ള തൂക്കുപാലം ചെർക്കളയിലെ പ്രധാന വിനോദസഞ്ചാര ആകർഷകങ്ങളിൽ ഒന്നാണ്.

ഭൂമിശാസ്‌ത്രം

ചെർക്കള ചെങ്കള ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ പട്ടണമാണ്. കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. ചെർക്കള ഒരു പ്രഥാന ജംഗ്ഷൻ ആകുന്നു. ചെങ്കള പഞ്ചായത്തിന്റെ പതിനാലാം വാർഡാണിത്. കാസർഗോഡ് -ജാൽസൂർ ദേശീയപാത 55,ചെർക്കള ബദിയടുക്ക റോഡ്,കാസർഗോഡ് നിന്നും കേരളത്തിന്റെ തെക്കു ഭാഗത്തേക്ക് പോകുന്ന ദേശീയപാത 66 എന്നിവ ചെർക്കളയിൽ സന്ധിക്കുന്നു.

 

ചെർക്കള സ്കൂളിനടുത്തു ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രകൃതിരമണീയമായ പാടങ്ങൾ കാണാം ചെർക്കള സ്കൂളിനടുത്തു പ്രകൃതിരമണീയമായ പാടങ്ങൾ കണ്ണിനെ കുളിരണിയിക്കുന്നു

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച് എസ്‌ എസ്‌ ചെർക്കള സെൻട്രൽ
  • MarThoma college for the hearing impaired
  • സൈനബ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ
  • ജി എം യൂ പി എസ് ചെർക്കള

പൊതുസ്‌ഥാപനങ്ങൾ

  • പ്രൈമറി ഹെൽത്ത് സെന്റർ
  • ചെങ്കള ഗ്രാമപഞ്ചയത്ത്
  • വില്ലേജ് ഓഫീസ്
  • കൃഷിഭവൻ

ശ്രദ്ധേയരായ വ്യക്തികൾ

  • ചെർക്കളം അബ്‌ദുല്ല ,മുൻ എം എൽ എ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതാക്കളിലൊരാളും, മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യും ആയിരുന്നു ചെർക്കളം അബ്ദുള്ള. 2001 ലെ ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.
 

ഭാഷ

  • മലയാളം,കന്നഡ എന്നീ ഭാഷകളും,തുളു,മറാത്തി തുടങ്ങിയ ഭാഷകളും സംസാരിക്കുന്നവരുണ്ട്. തമിഴ്,ഹിന്ദി ഭാഷകൾ സംസാരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെയും ഇവിടെ കാണാം.