ജീവിതമൊരു കടലല്ലോ
കണ്ണീരാൽ രൂപം കൊളളുമീ അരുവിയും
ദു:ഖത്താൽ ഉടലെടുത്ത് നദിയും
വേദന തിങ്ങി ഒഴുകും പുഴയും
അതിലെ ഒാരോ തിരയും
കുതിച്ചുയർന്ന് പരാജയപ്പെടുന്നത്
സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കുന്നല്ലോ
പരാജയങ്ങളിൽ തളരാതെ
അവ വീണ്ടും കുതിച്ചുയരുന്നു.
ലക്ഷ്യം ഭേദിക്കുവാൻ..
നന്മ തൻ ലക്ഷ്യത്തിലെത്തിടാൻ..