ലോകമാകെ പിടിച്ചുലച്ച
കൊറോണ എന്ന കോവിഡ്
അകന്നിരുന്ന് മനസ്സ് ചേർത്ത്
കൊറോണയെ തുരത്തിടാം
ലോകമാകെ അശുദ്ധമാക്കി
കൊറോണ എന്ന കോവിഡ്
ശുചിത്വം ശീലമാക്കുകിൽ
വരില്ലൊരു വൈറസും
ശുദ്ധവായു ശ്വസിക്കുവാൻ
പ്രകൃതി ഒരുക്കിടും വഴിയാണിത്
എന്തു തന്നെയാകിലും
രോഗമുക്തി നേടിടാൻ
ഒത്തു ചേർന്നു പരിശ്രമിച്ചു
നേരിടാം കൊറോണയെ