ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/അമ്മുവിൻെറ സംശയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിൻെറ സംശയങ്ങൾ

ഒരു ഗ്രാമത്തിൽ അച്ഛൻ അമ്മ മകൾ അമ്മു എന്നിവർ അടങ്ങിയ ഒരു ചെറിയ കുടുംബം ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു പ്രഭാതം. അച്ഛൻ ടിവി കാണുകയായിരുന്നു. അപ്പോൾ വാർത്തയിൽ രാജ്യത്ത് ഒരു അസുഖം പടർന്നുപിടിക്കുന്നു. അതുമൂലം സ്കൂളിലെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു എന്നും സ്കൂൾ അടയ്ക്കുകയാണ് എന്നും വാർത്തയിൽ പറഞ്ഞു. ആ സമയം അമ്മുക്കുട്ടി കാപ്പികുടിക്കാൻ വന്നു .എന്താ അച്ഛാ ടിവിയിൽ? അമ്മു ചോദിച്ചു .രാജ്യത്ത് ഒരു അസുഖം പടർന്നുപിടിക്കുന്നു. നാളെ തൊട്ട് അമ്മുക്കുട്ടിക്ക് സ്കൂളിൽ പോകേണ്ട എന്ന് അച്ഛൻ പറഞ്ഞു. അമ്മുക്കുട്ടി തുള്ളിച്ചാടി മുറ്റത്തേക്കിറങ്ങി .മോളെ അമ്മു... ഈ കാപ്പി കുടിക്ക്... അമ്മ അടുക്കളയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു .എനിക്ക് വേണ്ട..... അമ്മുവിൻറെ ഒച്ച കേട്ടു അച്ഛൻ പറഞ്ഞു ആഹാരം കഴിച്ചില്ലെങ്കിൽ നിൻെറ പ്രതിരോധശക്തി കുറയും മോളെ. അമ്മു സംശയത്തോടെ അച്ഛനോട് ചോദിച്ചു എന്താ അച്ഛാ പ്രതിരോധശക്തി? അതിനുവേണ്ടി ഞാൻ എന്തൊക്കെയാ ചെയ്യേണ്ടത്?അച്ഛൻ മരച്ചുവട്ടിൽ അമ്മുവിനെ ഇരുത്തിയിട്ട് പറഞ്ഞു. നിനക്ക് പ്രതിരോധശക്തി വേണമെങ്കിൽ ശുചിത്വം പാലിക്കണം, വ്യായാമം ചെയ്യണം,പച്ചക്കറികൾ കഴിക്കണം, വിറ്റാമിൻ അടങ്ങിയ ആഹാരം കഴിക്കണം.പറ്റുമോ? അമ്മു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .പറ്റും പറ്റും.... എനിക്ക് ശുചിത്വം ഇല്ലല്ലോ... ഇനി ഞാൻ എന്താ ചെയ്യേണ്ടത് ?അച്ഛൻ അവളെ ഒന്നു നോക്കിയിട്ടു പറഞ്ഞു നഖങ്ങൾ വെട്ടണം, രണ്ടുനേരം കുളിക്കണം, ചെരിപ്പിടാതെ വെളിയിൽ പോകരുത്, മറ്റുള്ളവരുമായുള്ള അടുത്ത സമ്പർക്കങ്ങൾ ഒഴിവാക്കണം, അരമണിക്കൂർ ഇടവിട്ട് സോപ്പ് ഉപയോഗിച്ചു കൈ കഴുകണം . ഇതൊക്കെ ചെയ്താൽ എൻെറ മോൾ ശുചിത്വമുള്ള കുട്ടി ആകും. അമ്മു പറഞ്ഞു. അച്ഛാ ഞാൻ പോയി സോപ്പ് കൊണ്ട് കൈ കഴുകിയിട്ട് വരാം. ഉച്ചയായപ്പോൾ മറ്റൊരു സംശയവുമായി അമ്മുക്കുട്ടി അച്ഛൻെറ അടുത്തെത്തി .അച്ഛാ ഈ പരിസ്ഥിതി നശിച്ചു പോയാൽ കുഴപ്പമുണ്ടോ?അച്ഛൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു... പരിസ്ഥിതി നശിപ്പിക്കാൻ പാടില്ല, സംരക്ഷിക്കാൻ ഉള്ളതാണ് .എന്നിട്ട് അച്ഛൻ മകളോട് പറഞ്ഞു. മരങ്ങൾ വെട്ടി നശിപ്പിക്കരുത്, ജലസ്രോതസ്സുകൾ സംരക്ഷിക്കണം, ജല മലിനീകരണം തടയണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം. അങ്ങനെയങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. അമ്മുക്കുട്ടി ഓടി ചെന്ന് വലിച്ചെറിഞ്ഞ ചെടിയെ തിരിച്ചെടുത്തു മണ്ണിൽ നട്ടു .എന്നിട്ട് അച്ഛൻെറ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. പരിസ്ഥിതിയെ സ്നേഹിക്കണം, പ്രതിരോധശക്തി നിലനിർത്തണം ,ശുചിത്വം പാലിക്കണം, അല്ലേ അച്ഛാ..? അച്ഛൻ പറഞ്ഞു മോൾ പറഞ്ഞ മൂന്നു കാര്യവും മനുഷ്യർ ചെയ്യേണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ്. മതി മോളെ... ഉച്ചഭക്ഷണം കഴിക്കാം. ശരി അച്ഛാ... അമ്മുവിൻറെ മനസ്സിൽ ഏറ്റവും നല്ല പാഠമായി. അവൾ പറഞ്ഞു. "നമ്മളെല്ലാവരും പ്രകൃതിയുടെ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം.

"നന്ദന എസ്
6B ഗവ.എച്ച് എസ് ,അയിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ