ജി.എച്ച്.എസ്.വെണ്ണക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വെണ്ണക്കര മുൻസിപ്പാലിറ്റി സ്കൂൾ ആരംഭിച്ചത് ഇപ്പോൾ ബിഷപ്പ് ഹൗസ് കെട്ടിടം നിൽക്കുന്ന കോംബൗണ്ടിനു വടക്കുള്ള പറമ്പിൽ നാലു മുറികളുള്ള ഒരു കെട്ടിടത്തിലായിരുന്നു. തൊണ്ടിക്കുളം ചാമി അയ്യർ വക കൃഷി സ്ഥലത്ത് ഉള്ള കെട്ടിടം മുൻസിപ്പാലിറ്റിക്ക് വാടകയ്ക്ക് നൽകിയതായിരുന്നു.ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിന്റെ തെക്കു ഭാഗത്തുള്ള നെൽ പാടങ്ങൾ പ്രമാണിയായ സക്കീർ സാഹിബ് (റാവുത്തർ)വാങ്ങിക്കുകയും കുതിരപുറത്തുവന്ന് കൃഷി സ്ഥലം നോക്കി പരിപാലിക്കുകയും ചെയ്തിരുന്നു. പിന്നീട് കോട്ടയ്ക്കൽ ആര്യവൈദ്യ ശാലക്കാർ കൃഷി വാങ്ങുകയും നെല്ലും മറ്റും സൂക്ഷിക്കുവാൻ ഒരു കെട്ടിടം ഉണ്ടാക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. ഇതിനിടയിൽ കൽപ്പാത്തി ശേഖരിപുരം ഗ്രാമത്തിലെ വിശ്വ നാഥയ്യർ സിലോണിൽ പോയി ജോലിയിൽ വന്ന് വിരമിച്ച് നാട്ടിലെത്തുകയും കൃഷിയും ഈ കെട്ടിടവും വാങ്ങിച്ച് ഭാര്യ എസ്.പി.അലമേലു അമ്മാളുടെ പേരിലാക്കുകയും ചെയ്തു. കെട്ടിടം മുനിസിപ്പാലിറ്റിക്ക് സ്കൂൾ ആവശ്യത്തിന് വാടകയ്ക്ക് കൊടുത്തു സ്കൂളിൽ അഞ്ചാം തരം വരെ ആയിരുന്നു അധ്യാപനം. ഒന്നാം ക്ലാസു മാത്രം 2 ഡിവിഷനും ബാക്കി ഓരോ ക്ലാസും ആയിരുന്നു. ശ്രീ. ടി.കെ. രാമകൃഷ്ണയ്യർ, അച്ചുതമേനോൻ സ്കൗട്ട് മാസ്റ്റർ, രാമാനുജം, ആറുമുഖൻ, ഗോപാലമൂത്താൻ ലക്ഷ്മിഅമ്മ തുടങ്ങി പലരും സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1947 മേപ്പറമ്പ് നിവാസിയായ ഡെയ്സി സ്റ്റീഫൻ പ്രധാനധ്യാപികയായി ചാർജെടുത്തു കാലക്രമേണ സ്കൂൾ പ്രവർത്തനംവിജയിപ്പിക്കുന്നതിൽ കാര്യമായി പങ്കു വഹിച്ചു.ഒരു കെട്ടിടം കൂടി നിർമ്മിച്ചു. കുട്ടികളുടെ എണ്ണം വർധിച്ചു.