തണൽപ്പായ വിരിച്ചൂ വിളിക്കുന്നു വ്യക്ഷങ്ങൾ
വാ..വാ..മക്കളെ കിടന്നുറങ്ങാനെന്റെ
വേര് മടിത്തട്ടിൽ ചായുറങ്ങാൻ
നോക്കി നോക്കിത്തളർന്നു തളർന്നു,നിങ്ങളെ
ഞങ്ങളെത്രനാളിങ്ങനെ കാത്തിരിക്കും
കവടിയും കൊത്താംകല്ലുമിതാ
നിങ്ങളെ കാത്തിരിക്കുന്നിണ്ടിവിടെ
പഴങ്ങൾ നിങ്ങൾക്കൊരുക്കിയിതാ
ഞാവലും കാത്തിരിക്കുന്നുണ്ടിവിടെ