ജി.എച്ച്.എസ്.മലമ്പുഴ/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി

സ്കൂളിനൊരു പത്രം
വായനയെ പ്രോത്സാഹിപ്പിക്കാനായി കേരള കൗമുദിയുടെ സ്കൂളിനൊരു പത്രം പരിപാടിയുടെ ഉദ്ഘാടനം

വായനാവാരം
വായനാവാരം ഉദ്ഘാനം പാലക്കാട് BPO ശ്രി ജയപ്രകാശ് നിർവ്വഹിക്കുന്നു.

വായനയുടെ ലോകത്തേയ്ക്ക് മലയാളിയെ കൈപിടിച്ചു നടത്തിയ ശ്രീ. പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് വായനാവാരാഘോഷത്തിന് തുടക്കമായി.ബഹുമാന്യനായ BPO ശ്രീ. ജയപ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. HM ശ്രീമതി. ദേവിക ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രമതി. ഷക്കീല ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി. സൂസൻ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
ബഷീർ ദിനം-ജൂലൈ 5

മലയാളികളുടെ മനസ്സിലെ സുൽത്താന് പ്രണാമം അർപ്പിച്ചുകൊണ്ട് ബഷീർ ദിനം ആചരിച്ചു. കുട്ടികൾ ക്ലാസ് തലത്തിൽ പതിപ്പുകളും പോസ്റ്ററുകളും നിർമ്മിച്ച് ബഷീർ എന്ന മഹാ സാഹിത്യകാരനെ അനുസ്മരിച്ചു.