ജി.എച്ച്.എസ്.മലമ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
മലമ്പുഴ ഉദ്യാനം

പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ 1955-ൽ നിർമ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം തൂക്കുപാലത്തിന് സമീപം കാനായി കുഞ്ഞിരാമൻ തീർത്ത യക്ഷി എന്ന വലിയ സിമന്റ് ശില്പം സ്ഥിതി ചെയ്യുന്നു.

കാനായി കുഞ്ഞിരാമൻ
യക്ഷി
കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാൽ സംവിധാനം.  

പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും മലമ്പുഴ ഉദ്യാനവും പ്രകൃതി രമണീയമാണ്. അതുവഴി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകാനും മലമ്പുഴ അണക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ജലക്രീഡാഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ അണക്കെട്ടിന്റെ അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. മലമ്പുഴ അണക്കെട്ടിന് അനുബന്ധമായി വിനോദസഞ്ചാരവകുപ്പ് പരിപാലിക്കുന്ന പ്രകൃതി സുന്ദരമായ ഒരു ഉദ്യാനമാണ് മലമ്പുഴ ഉദ്യാനം. കേരളത്തിന്റെ പൂന്തോട്ടം എന്നും മലമ്പുഴ ഉദ്യാനം അറിയപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ് മലമ്പുഴ അണക്കെട്ട്. 1955-ലാണ് ഇതു നിർമ്മിച്ചത്. "കേരളത്തിന്റെ വൃന്ദാവനം" എന്നാണ് മലമ്പുഴ ഉദ്യാനം അറിയപ്പെടുന്നത്.
നിബിഡവനങ്ങൾ നിറഞ്ഞ മലകളും, മലമ്പുഴ അണക്കെട്ടിലേക്കു വന്നുചേരുന്നനദികളും നിറഞ്ഞപശ്ചാത്തലത്തിൽ, പച്ചപ്പുനിറഞ്ഞ പുൽത്തകിടികളും, എണ്ണമറ്റ വൈവിധ്യമേറിയ പുഷ്പങ്ങളാൽ നിറഞ്ഞ പൂന്തോട്ടങ്ങളും, ചെറിയകുളങ്ങളും, ഫൗണ്ടനുകളും, അതിനോടനുബന്ധിച്ചുള്ള ഇരിപ്പിടങ്ങളും, വിശ്രമസങ്കേതങ്ങളും എല്ലാം കാഴ്ചക്കാരന്റെ മനസ്സിന് മറക്കാനാവാത്ത അനുഭൂതി പകർന്നു കൊടുക്കുന്നു. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച "യക്ഷി" എന്ന ശില്പം കാണികളെ ആകർഷിക്കുന്നു.

പ്രധാനസ്ഥലങ്ങളിൽ നിന്നുള്ള ദൂരം

   പാലക്കാട് നഗരം/ബസ് സ്റ്റേഷൻ - 8 കി.മി.
   സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ - 5 കി.മീ.(ഒലവക്കോട്)
   സമീപത്തുള്ള വിമാനത്താവളം - 54 കി.മീ. (കോയമ്പത്തൂർ)
   തൃശ്ശൂർ - 69 കി.മീ.
   മലപ്പുറം - 97 കി.മീ.
   കോഴിക്കോട് - 147 കി.മീ.