ജി.എച്ച്.എസ്.തേനാരി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഇന്നും പ്രകൃതി തൻെറ പതിവു തെറ്റിച്ചില്ല . സൂര്യൻ ഉദിച്ചുയർന്നു. അതാ കൂട്ടിൽ കിടന്ന കോഴിക്കുഞ്ഞുങ്ങൾ ഞങ്ങളെ തുറന്നു വിടൂവെന്ന് കൂവുന്നു. വീട്ടിലെ കാര്യങ്ങൾ ചടപടാ ചെയ്തുകൊണ്ടിരുന്ന നിമ്മിയെ ആരോ വിളിക്കുന്നു..ചേച്ചി.. അത് തൊട്ടടുത്ത വീട്ടിലെ അമ്മുവാണ്. അവൾക്ക് നിമ്മിയെ വളരെ ഇഷ്ടമാണ്. നിമ്മി അവൾക്ക് കഥ പറഞ്ഞുകൊടുക്കും അവളോടൊപ്പം കളിക്കും .അമ്മു വന്നതും പതിവുപോലെ കഥ പറഞ്ഞുതരാൻ പറഞ്ഞ് ബഹളം തുടങ്ങി..പതിവു പണികൾക്കിടയിൽ നിമ്മി കഥ പറഞ്ഞുതുടങ്ങി. അമ്മു നീയിതു വെറുമൊരു കഥയായി കണക്കാതെ ശ്രദ്ധിക്കണം. അമ്മു മൂളി.. നിമ്മി തുടർന്നു. കാലത്തിൻെറ ഒപ്പം വേഗത്തിൽ ഒാടികൊണ്ടിരിക്കുന്ന മനുഷ്യജീവിതവും തിരക്കേറിയതായി മാറികൊണ്ടിരിക്കുന്നു. എല്ലാവരും അവരുടേതായ കാര്യങ്ങൾമാത്രം ശ്രദ്ധിച്ച് പണം സമ്പാദിക്കുവാനുളള തത്രപ്പാടിലാണ്. ഈ ചിന്തയിൽ അവർ പരിസരം മറന്നു.നാട്ടുകാരെ മറന്നു. തൊട്ടടുത്ത വീട്ടിലെ ആളുകളെ പോലും അറിയാത്തവരായി മാറി. ദ്രുതഗതിയിൽ മാറികൊണ്ടിരിക്കുന്ന ലോകത്ത് പെട്ടെന്നുണ്ടായ രോഗം ഗൗരവമായി എടുക്കാതിരുന്നവർ മരണസംഖ്യയിൽ ഉണ്ടായ ഉയർച്ച ശ്രദ്ധിക്കാൻ തുടങ്ങി. അസുഖം ബാധിച്ചവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ശ്രദ്ധിച്ചുതുടങ്ങി.ഇനിയും മരുന്നു കണ്ടുപിടിക്കപ്പെടാത്ത കെറോണ വെെറസിനാലുളള മഹാവ്യാധിയാണെന്നുളള തിരിച്ചറിവ് മനുഷ്യനിൽ ബോധം ഉണർത്തി സർക്കാരുകൾ ഉണർന്നു. ബോധവത്കരണപരിപാടികൾ നടത്തി രോഗത്തെ പിടിച്ചുകെട്ടാനുളള ശ്രമം ഊർജിതമാക്കി. സർക്കാർ മാസ്ക് ഉപയോഗിക്കാനും സാമുഹികഅകലം പാലിക്കാനും ജനങ്ങളെ ബോധവത്കരിച്ചു. മനുഷ്യന് സങ്കല്പിക്കാൻ കഴിയാത്ത കാര്യങ്ങൾ സംഭവിച്ചു. പരീക്ഷകൾ മാറ്റി, തീവണ്ടിസർവ്വീസും വ്യോമയാന ഗതാഗതം ഉൾപ്പടെയുളള പൊതുഗതാഗതം നിർത്തലാക്കി ലോകാഡൗൺ പ്രാഖ്യാപിച്ചു. ജനങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്നതുവരെ ഒഴിവാക്കാൻ ആവശ്യപ്പെട്ട സർക്കാർ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കെെകൾ കഴുകേണ്ടതിൻെറ ആവശ്യം ജനങ്ങളബോധവത്കരിച്ചുകൊണ്ടിരിക്കുന്നു. നാം പണ്ടു തൊട്ടേ ശീലിച്ചിരുന്ന ശീലങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി. പുറത്തുപോയി വന്നാൽ കെെയും കാലും വൃത്തിയായി കഴുകുുക. എന്തെങ്കിലും ഭക്ഷണ സാധനങ്ങൾ തൊടുന്നതിനുമുമ്പ് കെെകൾ വൃത്തിയായി കഴുകുക. പരിസരം വൃത്തിയായി സൂക്ഷിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കക ഇവ വ്യക്തി ശുചിത്വങ്ങൾക്കുപരി രോഗം വരാതിരിക്കാനുളള മാർഗ്ഗം കൂടിയാണ്. മരുന്നു കണ്ടുപിടിക്കപ്പെടാത്ത കെറോണ വെെറസിനാലുളള മഹാവ്യാധി തുടച്ചു നീക്കാൻ സാധാരണ ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് വ്യക്തി ശുചിത്വമാണ്. ആരോഗ്യപ്രവർത്തക്കൊപ്പം അമ്മൂ നമ്മുക്ക് വ്യക്തി ശുചിത്വം പാലിച്ച് രോഗത്തെ കീഴ്പ്പെടുത്താം. അമ്മൂ നീയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കില്ലേ? നിമ്മി നിർത്തി. തീർച്ചയായും ചേച്ചി .. അമ്മു പറഞ്ഞു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ