ജി.എച്ച്.എസ്.തേനാരി/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതി

പ്രകൃതിയുടെ വികൃതി


അവനെതിരെ എനിക്ക് ഒന്നും ചെയ്യാനായില്ല
ഒന്ന് ശബ്ദിക്കാൻ പോലും
അവനെത്രപ്പേരുടെ ജീവനാണ്
ഇനിയും നശിപ്പിക്കാൻ പോകുന്നത്
കഴിഞ്ഞകാലത്തെ ഒാർത്തുകൊണ്ട്
ദുഖിക്കരുത്
കാരണം അവയെല്ലാം കൊഴിഞ്ഞുപോയ -
പൂവിൻെറ ഇതളുകളാണ്
ശലഭങ്ങൾ പോലെ പാറി പറന്ന് നടന്ന
നാളുകൾ
ഒാർക്കുമ്പോൾ ഒരായിരം കണ്ണുനീർ
പൊഴിക്കാൻ മാത്രമേ ആവുകയുളളൂ
ഇപ്പോഴത്തെ അവസ്ഥ!
ഭൂമിമുഴുവൻ ശുദ്ധവായു
നിറ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞപ്പോൾ ശ്വസിക്കാനാവാതെ
മർത്ത്യൻ മൂക്കും മൂടി നടക്കുന്നു
 

അഭിമന്യു.ജി
9 A ജി.എച്ച്.എസ്.തേനാരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത