ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/കൊറോണയാടാ....., ഓടിക്കോ.....!

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയാടാ....., ഓടിക്കോ.....!
                ശേഖർ മേനോൻ സ്വന്തം ജോലിയോട് കൂറ് പുലർത്തുന്ന ഒരു മനുഷ്യനാണ്. ഇന്നത്തെ കാലത്ത് ഇത്തരം ആൾക്കാർക്ക് ശത്രുക്കളും ഉണ്ടാവാം. കഴിഞ്ഞയാഴ്ചയിൽ ഓഫീസിൽ വച്ച് ഒരു തർക്കമുണ്ടായി. കുറച്ചു പേർ ശേഖറിനെ കാണാൻ ചെന്നു.'സിയർ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ 'വർക്ക് ചെയ്യുന്ന ശേഖറിനോട് അവർ ഒരു സഹായം ആവശ്യപ്പെട്ടു.' മാനേജറുടെ വിശ്വസ്ത സുഹൃത്തായ ശേഖറിനെയാണ് പല കാര്യത്തൾക്കും ചുമതലപ്പെടുത്തുക. മാനേജറുടെ യാത്രയും ശേഖറിനൊപ്പം തന്നെയാണ്. മാനേജറുടെ കുടുംബത്തോട് വൈരാഗ്യമുണ്ടായിരുന്നവരായിരുന്നു ശേഖറിനെ കാണാൻ ചെന്നത്.ശേഖർ കണക്കുകൾ പരിശോധിച്ചാൽ മാനേജർക്ക് പിന്നെ നോക്കേണ്ട ആവശ്യമില്ലായിരുന്നു. വിശ്വസ്തസുഹൃത്ത് ചെയ്യുന്ന ജോലി കൃത്യമാണെന്നറിയാവുന്ന മാനേജർ കണക്കുകൾ വല്ലപ്പോഴും മാത്രമേ, നോക്കാറുള്ളു. ഈ അവസരം മുതലെടുത്ത് കണക്കിൽ തിരിമറി നടത്തി കമ്പനിയെ നാശത്തിലേക്ക് നയിക്കണമെന്ന ആവശ്യവുമായാണ് ശേഖറിനെ കാണാൻ മാനേജറുടെ ശത്രുക്കൾ ചെന്നത്.ശേഖർ വിസമ്മതിച്ചു. പണക്കെട്ടുകളുടെ വാഗ്ദാനത്തിനു മുന്നിൽ അയാൾ വീണില്ല. അവർക്ക് ശേഖറിനെ തങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ നിർബന്ധമായതോടെ ഒരുപാടു തർക്കിച്ചു.കാര്യമില്ലെന്നു മനസ്സിലാക്കിയ അവർ ഒടുവിൽ സ്ക്കൂളിൽ നിന്നു പരീക്ഷ കഴിഞ്ഞെത്തിയ ശേഖറിന്റെ മകനെ കരുവാക്കി.സ്കൂൾ ബസ് അവനെ സ്റ്റോപ്പിലിറക്കിയിട്ട് പോയി. അന്ന് അവിടെ മറ്റാളുകളൊന്നും ഇല്ലായിരുന്നു. കൊറോണ വൈറസ് ഭീതിപടർത്തിയ സമയമായതിനാൽ7-ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പരീക്ഷയില്ലായിരുന്നു. ആളുകൾ പലരും വീട്ടിൽ തന്നെയായിരുന്നു.

അങ്ങനെയിരിക്കെ അവർ ആ കുട്ടിയുടെ അരികെ കാർ നിർത്തി. അവനെ തട്ടിക്കൊണ്ടുപോയി. കുട്ടിയെ വച്ച് ശേഖറിനെ തങ്ങളുടെ വഴിക്കു കൊണ്ടുവരാമെന്നും പണം തട്ടാമെന്നും അവർ കരുതി. അവർ അങ്ങനെ ഒരു ഒളിത്താവളം കണ്ടെത്തി അങ്ങോട്ടു പോയി.ശേഖറിനെ വിളിച്ചു ഭീഷണിപ്പെടുത്തുകയും പോലീസിനെ അറിയിച്ചാൽ കുട്ടിയെ തിരികെ കിട്ടില്ലെന്നു പറയുകയും ചെയ്തു.ശേഖർ അവരുടെ ഭീഷണിയിൽ ഭയന്നു.അവർ പറയുന്നതുപോലെ ചെയ്യാമെന്നും സമ്മതിച്ചു. അവർ ശേഖറിനെ കാത്തു നിന്നു. കുട്ടിക്കാലംതൊട്ടേ ആ കുട്ടിക്ക് പേടി വന്നാൽ പനിയുണ്ടാവുമായിരുന്നു. ഭയന്നു വിറച്ച അവന്ന് പനിയുണ്ടായി. ബഹളം വയ്ക്കാതിരിക്കാൻ അവർ കെട്ടിയ തുണിക്കഷ്ണം അഴിച്ചുമാറ്റിയപ്പോൾ അവൻ പെട്ടെന്നു ചുമയ്ക്കുകയും ചെയ്തു. ഇതു കേട്ട പാടെ ആ കൂട്ടത്തിലൊരാൾ വിളിച്ചു പറഞ്ഞു;" ഇത് കൊറോണയാടാ..... ഓടിക്കോ.......!"കൂട്ടത്തിലെ എല്ലാവരും മറ്റൊന്നും ചിന്തിക്കാതെ ഓടി.ശേഖർ എത്തിയപ്പോൾ ആശ്ചര്യപ്പെട്ടു പോയി. കാര്യമന്വേഷിച്ചപ്പോൾ ഉണ്ടായ സംഭവങ്ങൾ കുട്ടി വിവരിച്ചു.അങ്ങനെ കുടിയെ തിരികെ കിട്ടി.ശേഖർ മകനെയും കൂട്ടി വീട്ടിലേക്കു തിരിക്കുന്നതിനു മുമ്പ് അടുത്തുള്ള കടയിൽ നിന്നും ഹാന്റ് വാഷും ഒരു കുപ്പിവെള്ളവും വാങ്ങി. രണ്ടു പേരും വൃത്തിയായി കൈകഴുകി.മകന് കൊവിഡ് -19 ആണോ അല്ലയോന്ന് സ്വയം ഉറപ്പിക്കാൻ അവർക്ക് കഴിയാത്തതിനാൽ മറ്റുള്ളവരുടെ സുരക്ഷ മാനിച്ച് ശേഖർ ആശുപത്രിയിലെത്തി. കുട്ടിയുടെ സ്രവം പരിശോധിച്ചു. റിസൾട്ട് കിട്ടുന്നതു വരെ വീട്ടിലെ മുറിയിൽ തന്നെ സുരക്ഷയോടെ കഴിഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയവർ പശ്ചാത്തപിച്ചു. അവരിൽ ഒരാൾ പറഞ്ഞു: "ഇനി ഈ വക കാര്യമൊന്നും ചെയ്യേണ്ട, ആ കമ്പനിയും മാനേജറും അവരുടേതായ രീതിയിൽ വളർച്ച പ്രാപിച്ചോട്ടെ. ഇതിപ്പോ രോഗത്തെ അങ്ങോട്ടു ചെന്ന് ക്ഷണിച്ചപോലെ ആയി. ഇനി മുൻകരുതലുകൾ എടുത്ത് സുരക്ഷിതരായി കഴിയാം........!”

അനിക.എം.ടി.
6 ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ