ജി.എച്ച്.എസ്.എസ് വയക്കര/*ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13093-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13093 |
| യൂണിറ്റ് നമ്പർ | LK/2018/13093 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നുർ |
| ലീഡർ | കാർത്തിക് ജി |
| ഡെപ്യൂട്ടി ലീഡർ | ഹനീൻ ഫാത്തിമ സി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അരവിന്ദാക്ഷൻ എ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീബ പാനോത്ത് |
| അവസാനം തിരുത്തിയത് | |
| 30-05-2025 | 13093 |
ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങൾ
| Sl no | Admn no: | Name | Class |
|---|---|---|---|
| 1 | 17072 | AARON K LIJIN | 8C |
| 2 | 18230 | ABDUL VASIH K | 8A |
| 3 | 17065 | ABHIRAM JO MATHEW | 8C |
| 4 | 17099 | AMEENA K K | 8C |
| 5 | 17268 | AMNA FATHIMA ALI | 8C |
| 6 | 18393 | AMEYA ROOPESH | 8DD |
| 7 | 17849 | ANAMRUTHA T V | 8B |
| 8 | 17852 | ANUSMAYA K | 8B |
| 9 | 17271 | AYSHA ANSARI | 8C |
| 10 | 17860 | DEVANANDA M | 8B |
| 11 | 17932 | FADILA SHIRIN | 8D |
| 12 | 17561 | FARSEENA K K P | 8A |
| 13 | 17104 | FATHIMATH SANA T | 8A |
| 14 | 18302 | FATHIMATH ZANHA P S | 8A |
| 15 | 17861 | FATHIMATHUL NASREENA K N | 8B |
| 16 | 17933 | FIDA FATHIMA A P | 8D |
| 17 | 18013 | HANEEN FATHIMA. C.M | 8C |
| 18 | 17084 | KARTHICK G | 8C |
| 19 | 17449 | KHADEEJA FARVEEN P | 8A |
| 20 | 17076 | KRISHNADEV P | 8C |
| 21 | 18291 | LAIBA FATHIMA PUZHAKKARA | 8D |
| 22 | 17203 | MARVA FATHIMA .P | 8D |
| 23 | 17900 | MUAD V V | 8B |
| 24 | 17090 | MUFEEDA P | 8C |
| 25 | 17967 | MUHAMMAD ANAS ANSARI | 8A |
| 26 | 17269 | MUHAMMAD FARHAN A | 8D |
| 27 | 18135 | MUHAMMAD FARHAN V | 8C |
| 28 | 17165 | MUHAMMAD SAJAD M | 8A |
| 29 | 17207 | MUHAMMED AFNAS BATHALI | 8C |
| 30 | 17201 | MUHAMMED FAHIM | 8B |
| 31 | 18397 | MUHAMMED ISMAIL M T | 8A |
| 32 | 18139 | MUHAMMED MUSTHAFA P | 8A |
| 33 | 18105 | NANDANA SAJEESH | 8D |
| 34 | 17185 | NASIHA O A | 8C |
| 35 | 17851 | PRATHYUSH .K | 8B |
| 36 | 17432 | RAJNA A G | 8D |
| 37 | 17905 | SADIQUE ALI.K.K.P | 8D |
| 38 | 17885 | SAJA FATHIMA P P | 8B |
| 39 | 17373 | SHABNA ASHRAF | 8B |
| 40 | 18021 | SIVANYA. K.C | 8C |
| 41 | 17100 | SNIGDHA K V | 8C |
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 19ന് ബഹുമാനപ്പെട്ട എച്ച് എം പ്രീത ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ് ഐ ടി സി ലേഖിക ടീച്ചർ സ്വാഗതം പറഞ്ഞു കൈറ്റ് മാസ്റ്റർ ട്രെയിനർ ദിനേശൻ മാസ്റ്റർ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.ഏറെ രസകരമായ രീതിയിലാണ് ദിനേശൻ മാസ്റ്റർ ക്ലാസ് നൽകിയത്.അതുപോലെ ക്യാമ്പിലെ ആകർഷണം, രക്ഷിതാക്കളെ സ്വാഗതം ചെയ്യുന്നതിനായി 2022 25 കുട്ടികൾ തയ്യാറാക്കിയ LK റോബോ ആയിരുന്നു. അത് കുട്ടികളിലും കൗതുകം ഉണർത്തി.രജിസ്ട്രേഷന് സഹായിച്ചതും 2022-25 ബാച്ച് കുട്ടികളായിരുന്നു.ഉച്ച ഭക്ഷണം രക്ഷിതാക്കളുടെ നേതൃത്വത്തിൽഅധ്യാപകരുടെ സഹായത്തോടെ പ്രത്യേക വിഭവങ്ങൾ ഒരുക്കി കുട്ടികൾക്ക് നൽകി.മൂന്നു മണിക്കുള്ള രക്ഷിതാക്കളുടെ ക്ലാസ്സിൽ 38 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.അതുപോലെ ചില രക്ഷിതാക്കൾ താഴെയും പഴംപൊരിയും സ്പോൺസർ ചെയ്തു.ഇങ്ങനെ ക്യാമ്പ്, കൂട്ടായ്മയുടെ ഉത്സവമായി മാറി . രക്ഷിതാക്കൾ അടക്കമുള്ള ഗ്രൂപ്പ് ഫോട്ടോ എടുത്താണ് ക്യാമ്പ് പിരിഞ്ഞത്. ക്യാമ്പിൽനല്ല പ്രകടനങ്ങൾ കാഴ്ചവെച്ച ഗ്രൂപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. കൈറ്റ് മിസ്ട്രസ് ഷീബ പാനോത്ത് നന്ദി പറഞ്ഞു.
Expert Class - Robotics
ഇലക്ട്രോണിക്സ് റോബോട്ടിക്സ് എന്നിവ എന്തെന്ന് മനസ്സിലാക്കാനുള്ള അടിസ്ഥാന ക്ലാസ് ആണ് നമ്മുടെ സ്കൂളിലെ അടൽട്ടിങ്കറിങ് ലാബ് ക്ലാസ് കൈകാര്യം ചെയ്യുന്ന അഭിജിത് സാർ (30/8/2024 ശനി)ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് നൽകിയത് . അവർ പരിചയപ്പെടുന്ന ഓരോ പ്രോജക്ടും എങ്ങനെ ഒരു പ്രോട്ടോടൈപ്പാക്കി മാറ്റാമെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.അതുപോലെ ഇലക്ട്രോണിക്സ് റോബോട്ടിക്സ് മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും സാറ് സംസാരിച്ചു.ഇത്ര ചെറുപ്രായത്തിൽ തന്നെ ഇത്രയും കാര്യങ്ങൾ മനസ്സിലാക്കുന്നത് കുട്ടികൾക്ക് ഭാവിയിൽ തൊഴിലവസരങ്ങൾ കൂടുതൽ ലഭ്യമാകുന്നതിന് സഹായിക്കും.
ROBO REEL EXPO 2K25
വയക്കര ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ Robo Reel Expo 2 k25 സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് റോബോട്ടിക്സ് മികവുത്സവത്തിൻ്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. പെരിങ്ങോം വയക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പി. രവീന്ദ്രൻ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം വിദ്യാലയത്തിലെ അടൽ ടിങ്കറിങ്ങ് ലാബിൽ വെച്ച് നിർവ്വഹിച്ചു.PTA പ്രസിഡണ്ട് പി.മധുസൂദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദർശനത്തിൻ്റെ ഭാഗമായുള്ള Wired wonders ൻ്റെ ഫ്ളാഗ് ഓഫ് പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി റജീന AKയും ഡിജിറ്റൽ മാഗസിൻ്റെ റീലിസിങ്ങ് ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീത ടി.വിയും നിർവ്വഹിച്ചു.PTA വൈസ് പ്രസിഡണ്ട് ശ്രീ സുധീർ ബാബു കെ.കെ. വി, അധ്യപകരായ ശ്രീമതി സോണിയ ജോസഫ്, പ്രമോദ് കുമാർ ഇ.വി , അരവിന്ദാക്ഷൻ എ.പി. , ലേഖിക കെ. നായർ തുടങ്ങിയവർ സംസാരിച്ചു. നിർമ്മിത ബുദ്ധിയും റോബോട്ടിക്സും അരങ്ങു വാഴുന്ന ഇന്നത്തെ കാലഘട്ടത്തിൽ വയക്കര വിദ്യാലയത്തിലെ കുട്ടി ശാസ്ത്രജ്ഞന്മാരുടെ തലച്ചോറിൽ പിറവിയെടുത്ത റോബോട്ടിക്സ് ആശയങ്ങളും സാങ്കേതിക വൈദഗ്ധ്യവും നിർമ്മാണചാതുരിയും ലോകത്തിലെ പല ദൈനംദിന പ്രശ്നങ്ങളുടെ പരിഹാരത്തിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. ശാസ്ത്ര സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്കായി എങ്ങനെയുപയോഗിക്കാമെന്നതിൻ്റെ നേർസാക്ഷ്യം കൂടിയായിന്നു പ്രദർശനം. പ്രദർശനത്തിൻ്റെ ഭാഗമായി തയ്യാറാക്കപ്പെട്ട വിവിധ തരം റോബോട്ടുകളുടെ ചിത്രങ്ങളും വിവരണങ്ങളും ഉൾപ്പെടുന്ന Roba Wall, പ്രവർത്തിക്കുന്ന റോബോട്ടുകളെ അണിനിരത്തിക്കൊണ്ടുള്ള Wired wonders ൻ്റെ ഭാഗമായുള്ള സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന Robo Flag , Smart Bin, Automatic Trafic Light, Smart Blind Stick, Automatic Water Dispenser ,Clap Switch with Chaser, Security Alarm തുടങ്ങിയയെല്ലാം വിസ്മയിപ്പിക്കുന്ന കാഴ്ചകളായിരുന്നു. 'കൂടാതെ പരിപാടിയുടെ ഭാഗമായി LK Flash Frame Theatre ൽ നടത്തിയ കമ്പ്യൂട്ടർ ഗെയിം മൽസരത്തിൽ വിജയികളായവർക്ക് സമ്മാനദാനത്തിൻ്റെ സമയത്ത് Shake hand നല്കുന്ന victim Vox എന്ന റോബോട്ട് കാണികളുടെ ഹരമായി മാറി. ശതാബ്ദിയാഘോഷം നടന്നു വരുന്ന മലയോര മേഖലയിലെ ഈ പ്രധാന സർക്കാർ വിദ്യാലയത്തിലെ കുരുന്നു ശാസ്ത്ര പ്രതിഭകളുടെ കഴിവ് വിളിച്ചോതിയ ഈ പരിപാടിയുടെ ഭാഗമായി കുട്ടികൾ തന്നെ നിർമ്മിച്ച കേരളത്തിൻ്റെദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട റേഡിയോ എന്ന ഷോർട്ട് ഫിലിമും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട Bottle The Recorrection എന്ന Short ഫിലിമും പ്രദർശിപ്പിക്കുകയുണ്ടായി.

സ്കൂൾ തല ക്യാമ്പ്
ജി എച്ച് എസ് എസ് വയക്കര ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് 28/05/2025 ബുധൻ രാവിലെ 9.30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്
ശ്രീമതി പ്രീത ടി വി നിർവ്വഹിച്ചു. SITC ലേഖിക ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു . PTA പ്രസിഡണ്ട് മധുസുദനൻ അവർകൾ ചടങ്ങിന് അധ്യക്ഷത വഹിച്ചു . ക്ലാസ് കൈകാര്യം ചെയ്തത് സെൻ്റ് മേരീസ് എച്ച് എസ് ചെറുപുഴയിലെ LK മാസ്റ്ററായ ശ്രീ ജോബിൻ എൻ ജോസ് സാറായിരുന്നു . വീഡിയോ പ്രൊഡക്ഷൻ എങ്ങനെ Kdenlive ൽ ചെയ്യാം എന്നതാണ് ക്യാമ്പിൽ പഠിപ്പിച്ചത് . കുട്ടികൾ ക്യാമ്പിൽ നിർമ്മിച്ച Reels വളരെയധികം നിലവാരം പുലർത്തി . ക്യാമ്പിനിടയിലെ അപ്രതീക്ഷിത ഷോട്ടുകൾ പ്രയോജനപ്പെടുത്തി കുട്ടികൾ നിർമ്മിച്ച കോമഡി റീൽസുകൾ രസകരമായിരുന്നു . PTA യുടെ സഹകരണത്തോടെ കുട്ടികൾക്ക് ക്യാമ്പിൽ ചായ, ഉച്ച ഭക്ഷണം എന്നിവ നൽകി. ക്യാമ്പ് ഏറെ ഉപയോഗപ്രദമായി എന്ന് കുട്ടികൾ ഫീഡ്ബാക്കായി പറഞ്ഞു . ബാച്ച് ലീഡർ കാർത്തിക് ജി ചടങ്ങിൽ നന്ദി പറഞ്ഞു .4.30 pm ന് ക്യാമ്പ് അവസാനിച്ചു .
