അകന്നിരിക്കും നമുക്കിത്തിരി കാലം
മനസ്സുകളൊട്ടും അകലാതെ തന്നെ
നമ്മിലേക്ക് പടരാനൊരുങ്ങും
മഹാമാരിയെ അകറ്റിനിർത്താൻ
ഇനിയുമാ പഴയ നാളുകൾ
തിരികെ വരാൻ ജാഗ്രത പാലിക്കാം
ഒരു മനസ്സായി ഒരേ ലക്ഷ്യമായി
തോൽപ്പിച്ചിടാം ഈ മഹാ വ്യാധിയെ
കൊറോണ എന്ന ആ വിഷ വിത്തിനെ
മുളക്കാനിടം കൊടുക്കാതെ തടുക്കാം.