ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ അകലം പാലിക്കൂ .... ആൾകൂട്ടം ഒഴിവാക്കൂ ......

അകലം പാലിക്കൂ .... ആൾകൂട്ടം ഒഴിവാക്കൂ ......      

കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ നശിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. 20 മിനിറ്റ് ഇടവിട്ട് കൈ കഴുകണം. കോവിഡ് 19 തിനോടു പക തോന്നിയിട്ട് കാര്യമില്ല. പകരം വയ്ക്കാൻ ആളില്ല. ഡോക്ടർമാരും നേഴ്സുമാരും ഉറക്കമില്ലാതെ നമ്മുക്ക് വേണ്ടി പരിശ്രമിക്കുകയാണ്.നമ്മൾ മണിക്കൂറുകൾ ചിലവഴിച്ച് മിനുക്കി വയ്ക്കുന്ന ഈ ശരീരവും മുഖവും നാളെ പുഴുക്കളുടെ ഭക്ഷണമാണ്. വിശക്കുന്നവനെ തല്ലിക്കൊന്ന നാട്ടിൽ വിശക്കുന്നവനേ തേടി നടക്കുകയാണ് ഇപ്പോൾ. ഈ ഡോക്ക് ഡൗൺ കാലത്ത് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പറഞ്ഞ നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം. നമ്മൾക്കു വേണ്ടി രാപ്പകൾ കഷ്ടപ്പെടുന്ന പോലീസ് സാറൻമാരെ അഭിമാനത്തോടെ നമ്മൾ കാണണം. വെറും മൂന്നു മാസം മുൻപ് ചൈനയിൽ ഏതോ ഒരു വ്യക്തിയിൽ പ്രവേശിച്ച ഈ വൈറസ് ഇന്ന് ലോകത്തെമ്പാടും പരന്ന് അനേകായിരം മരണങ്ങൾക്കിടയായി. കോവിഡ് ഉള്ള രാജ്യത്ത് നിന്ന് വരുന്നവരുമായി 28 ദിവസത്തേയ്ക്ക് സമ്പർക്കം ഒഴിവാക്കുക. ഫോൺ എടുത്തു കറക്കിയാൽഅംബുലൻസും സർവ്വസന്നാഹവുമായി വീട്ടിലെത്തി സൗജന്യമായി രോഗം ഭേദമാക്കി തിരിച്ച് വീട്ടില്ലെത്തിക്കുന്ന ഏക ഇടം കേരള മാണെന്ന് അഭിമാനിക്കാം. ഈ ദുരിതത്തിൽ നിന്ന് ശുചിത്വവും, കരുതലും, വൃത്തിയും, സ്നേഹവുമായി നമ്മൾ മുന്നേറും .....

ലക്ഷ്മിദേവ്
5E ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം