Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം
◦
പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. പ്രകൃതിയും മനുഷ്യനും ദൈവചൈതന്യവും എകീഭവിക്കുന്നിടത്ത് ജീവിതം ആഹ്ലാദപൂർ ണമാകും എന്നാണ് ഭാരതീയദര്ശനം. ഈ പ്രകൃതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ്. ഇവയുടെ നിലനിൽപിന് ദോഷമായ പ്രവർത്തനങ്ങൾ എല്ലാം ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യന്റെ നിലനിൽപ് തന്നെ അപകടത്തിൽ ആകുകയും ചെയ്യും.
പ്രകൃതിയുമായുള്ള പരസ്പര ബന്ധം ഇന്ന് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഭൂമിയും അന്തരീക്ഷവും നദികളും എല്ലാം ഇന്ന് മലിനമായിക്കൊണ്ടിരിക്കുന്നു. അന്തരീക്ഷ മലിനീകരണം മൂലം കാൻസർ, ആസ്ത്മ, പോലുള്ള രോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്നു. കാർബൺ ഡയ് ഓക്സയിഡിന്റെ അളവ് വർധിച്ചു അന്തരീക്ഷത്തിലെ ചൂട് ഉയർന്നു കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. റഫ്രിജറേറ്ററുകളും എയർ കണ്ടിഷണറുകളും ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കൾ ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാക്കുന്നു. ആഗോളതാപനം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരമാണ് ഈ കോറോണക്കാലത് മനുഷ്യനുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം കുറഞ്ഞപ്പോൾ തന്നെ ഓസോൺ പാളിയിലെ വിള്ളൽ അടഞ്ഞ വാർത്ത.
മലിനീകരണം ലഘൂകരിക്കാൻ ഉള്ള പല പരിശ്രമങ്ങളും ഇന്ന് നടക്കുന്ന്നുണ്ട്. പരിസ്ഥിതിക്ക് ആഘാതമേല്പിച്ച തലമുറ സത്യം തിരിച്ചറിഞ്ഞുതുടങ്ങി എന്നത് ആശ്വാസകരം ആണ്. ഈ കൊറോണ ക്കാലം നൽകിയ തിരിച്ചറിവുകൊണ്ടെങ്കിലും നമ്മൾ ബോധവാന്മാരായാൽ.... നാം ഓരോരുത്തരും പ്രകൃതിയെ ശരിയാം വണ്ണം സ്നേഹിച്ചു തുടങ്ങിയാൽ... പ്രകൃതി നമുക്ക് ആഹ്ലാദപൂര്ണമായ ജീവിതം തിരികെ നൽകും.
•
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|