കൊറോണ എന്ന ഭീകരൻ
അവൻ കേരളത്തിൽ കടന്നിട്ട് ഇന്നേയ്ക്ക് രണ്ട് മാസമായി .ആ ഭീകരനെ തുരത്തുവാൻ സർക്കാരും പോലീസും അതിശക്തമായി പ്രയത്നിക്കുന്നു. അവന്റെ മുള്ളു പോലുള്ള ശരീരം ഓരോ ജീവനേയും കുത്തിനോവിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നു .ആളൊരു ചെറുതാണെങ്കിലും എല്ലാവർക്കും അവനെ ഭയമാണ്.ജീവിച്ച് തുടങ്ങിയവരേയും ജീവിച്ച് കൊതി തീരാത്തവരേയുംകരയിച്ചു. അവന് അതൊക്കെ ഒരു രസമാണ്. ചൈനയിൽ നിന്നും എത്ര വേഗമാണ് അവൻ ഇന്ത്യയിലെത്തിയത്. അവന്റെ ലക്ഷ്യം വ്യക്തമാണ്. ലോകത്തെ നശിപ്പിക്കുക. അവനെ പ്രതിരോധിക്കാൻ നമ്മുടെ കൈയിൽ ആയുധമില്ല. പക്ഷേ അവൻ അടുക്കാ തിരിക്കാൻ നമ്മുക്ക് കഴിയും. അവന്റെ ശത്രുക്കളായ സോപ്പും സാനിറ്റെസറിനെയും നമ്മൾ കൂട്ടുപ്പിടിച്ച് ഒറ്റക്കെട്ടായി അവനെതിരെ പ്രതിരോധിക്കാം. അവനോട് നമ്മൾ ഒരേ സ്വരത്തിൽ പറയും "അതിജീവനമാണ് നമ്മുടെ ലക്ഷ്യം" "ഒരിക്കലും പതറില്ല" തിരിച്ച് പിടിക്കും നമ്മുടെ ഈ ലോകത്തെ ....