ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ഈ സമയവും കടന്നു പോകും ....

 ഈ സമയവും കടന്നു പോകും ....    

ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ എന്ന മഹാവിപത്ത് മനുഷ്യനെ ഭയാശങ്കകളിലേക്ക് തള്ളിയിട്ടിരിക്കുന്നു. ആ വിപത്തിനെ ലോകമെമ്പാടുമുള്ള മനുഷ്യക്കൂട്ടായ്മയിൽ നമ്മൾ ഈ ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലായ്മ ചെയ്യും. അതിനായി നമ്മൾ എല്ലാവരും ശുചിത്വം പാലിക്കണം.ഈ മഹാവിപത്ത് നമ്മെ ഒരു പാട് ചിന്തിപ്പിക്കുകയും അതിജീവനത്തിൻ്റെയും പരിസര ശുചിത്വത്തിൻ്റെയും മഹത്വം ലോകത്തെ ഒന്നാകെ മനസ്സിലാക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ ഈ അകലം മനുഷ്യ നന്മക്കായി പ്രയോജനപ്പെടുത്താം. മനുഷ്യജീവിതത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ഈ ലോക്ക് സൗൺ ആസ്വദിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വീട്ടിൽ എല്ലാവരും ഒത്തു ചേർന്ന് ചെയ്യുന്ന ജോലികൾ, ഞങ്ങൾ കൊച്ചു കുട്ടികളെ ചെറിയ ചെറിയ പാചകം ചെയ്യാൻ ഏൽപ്പിക്കുന്നത്, വീട് വൃത്തിയാക്കാൻ എല്ലാവരും സഹകരിക്കുന്നത് അങ്ങനെ എല്ലാം. അടുക്കും ചിട്ടയും എന്തെന്ന് പഠിച്ചു.ഈ സമയവും കടന്നു പോകും എന്ന വാക്യം നമ്മൾ എല്ലാവരും ഓർക്കുക. ഒരേ മനസ്സോടെ ...ഒരേ വിവേകത്തോടെ... ഒരേ പ്രാർത്ഥനയോടെ ...ഇതിനെ നേരിടാം.

ഗംഗ .ജെ
4 C ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം